ന്യൂസ് ഡെസ്ക്-
കൊച്ചി:
ജയസൂര്യ അഭിനയിക്കുന്ന നൂറാമത് ചിത്രം 'സണ്ണി' രഞ്ജിത് ശങ്കര്‍ സംവിധാനം ചെയ്യുന്നു. ജയസൂര്യ രഞ്ജിത് ശങ്കര്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ഏഴാമത്തെ ചിത്രമാണിത്. വിദേശത്തുനിന്ന് നാട്ടില്‍ എത്തുന്ന സംഗീതജ്ഞന്റെ വേഷത്തിലാകും 'സണ്ണി'യില്‍ ജയസൂര്യ അഭിനയിക്കുക. 2002ല്‍ 'ഊമപെണ്ണിന് ഉരിയാടാപ്പയ്യന്‍' എന്ന സിനിമയില്‍ നായകനായി എത്തി വില്ലനായും ക്യാരക്ടര്‍ വേഷങ്ങളിലും തിളങ്ങി വൈവിധ്യമായ കഥാപാത്രങ്ങളിലൂടെ ഉയരങ്ങള്‍ കീഴടക്കിയ നടനാണ് ജയസൂര്യ. ജയസൂര്യയുടെ 98 ആമത്തെ ചിത്രമായി പ്രദര്‍ശനത്തിനെത്തിയത് സൂഫിയും സുജാതയും ആണ്. 99 ആമത്തെ ചിത്രം 'വെള്ളം' റിലീസിന് ഒരുങ്ങി നില്ക്കുന്നു. നൂറാമത്തെ സിനിമ ജയസൂര്യയും രഞ്ജിത്ത് ശങ്കറും ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. രഞ്ജിത്ത് ശങ്കര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന പതിമൂന്നാമത്തെ ചിത്രമാണ് 'സണ്ണി'. ഉടനെ ചിത്രീകരണം ആരംഭിക്കുന്ന സിനിമയുടെ ഛായാഗ്രഹണം മധു നീലകണ്ഠന് നിര്‍വഹിക്കുന്നു.