സി എന്‍ എ-
ഇന്റര്‍നാഷണല്‍ ഡെസ്ക്:
ഹോളിവുഡ് നടിയും ഗായികയും നര്‍ത്തകിയും നിര്‍മ്മാതാവും ഫാഷന്‍ ഡിസൈനറുമായ ലോകമെമ്പാടും ആരാധകരുള്ള താരമാണ് 'ജെ. ലോ.' എന്ന ഓമനപ്പേരില്‍ വിളിക്കപ്പെടുന്ന ജെന്നിഫര്‍ ലോപസ്.
ജെന്നിഫറിന്റെ ചൂടന്‍ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ തരംഗം സൃഷ്ടിക്കാറുണ്ട് എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.
പലപ്പോഴും അതിശയകരമായ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ പങ്കിട്ടുകൊണ്ട് ഇന്റര്‍നെറ്റില്‍ എപ്പോഴും തന്റെ സാനിദ്ധ്യം നിലനിര്‍ത്താന്‍ ഈ അന്മ്പത്തൊന്കാരി ശ്രമിക്കാറുണ്ട്.
ഇപ്പോള്‍ ഇന്റര്‍നെറ്റിലെ ജെ.ലോ. ഫാന്‍സ് ചര്‍ച്ച ചെയ്യുന്നത് താരത്തിന്റെ ചൂടന്‍ ഗാന വീഡിയോയാണ്. പാട്ടിലെ പ്രത്യേകതയെക്കാള് ഇതില്‍ വിഷയം ജെന്നിഫര്‍ പൂര്‍ണ്ണ നഗ്നയായി വീഡിയോയില്‍ പ്രത്യക്ഷപ്പെടുന്നു എന്നതാണ്.
വടിവൊത്ത മേനി പ്രദര്‍ശിപ്പിച്ചുകൊണ്ടുള്ള ജെന്നിഫറിന്റെ വരവിനെ ആരാധകര്‍ ഇരുകയ്യും നീട്ടി സ്വീകരിച്ചു കഴിഞ്ഞു.
'ഇന്‍ ദി മോര്‍ണിംഗ്' എന്ന പുതിയ മ്യൂസിക് സിംഗിളിലാണ് ജെന്നിഫര്‍ ആരാധകരെ ഞെട്ടിച്ചിരിക്കുന്നത്.
'ബന്ധങ്ങളും അതിനുള്ളില്‍ നിന്നുകൊണ്ടുള്ള വളര്‍ച്ചയുമാണ് പുതിയ ഗാനത്തിന്റെ അടിസ്ഥാനം. നിങ്ങളെ മാനിക്കാത്തവരില് നിന്നും സ്വയം ചിറകു വിരിച്ച് പറന്നകലുക' എന്ന സന്ദേശമാണ് ജെ.ലോ.യുടെ വീഡിയോയുടെ സന്ദേശം.