അഞ്ജു അഷറഫ്-
കൊച്ചി :
ഇന്ത്യയും ആഫ്രിക്കന്‍ രാജ്യമായ ജിബൂട്ടിയും സാംസ്കാരിക മേഖലയില്‍ കൈകോര്‍ക്കുന്ന ചിത്രം 'ജിബൂട്ടി'യുടെ ഷൂട്ടിംഗ് പൂര്‍ത്തിയായി. ജീബുട്ടിയിലും കേരളത്തിലുമായി പൂര്‍ത്തിയാക്കിയ ചിത്രം എസ്. ജെ. സിനു കഥ എഴുതി സംവിധാനം ചെയ്യുന്നു
പത്ത് വര്‍ഷമായി ജിബൂട്ടിയില്‍ വ്യവസായി ആയ ജോബി.പി സാമും ഭാര്യ മരിയ സ്വീറ്റി ജോബിയും ചേര്‍ന്ന് ബ്ലൂ ഹില്‍ നീല്‍ കമ്മ്യൂണിക്കേ ഷന്‍സിന്റെ ബാനറില്‍ നിര്മിക്കുന്നചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും എഴുതുന്നത് അഫ്സല് കരുനാഗപ്പള്ളിയാണ്.ഫോര്‍ട്ട് കൊച്ചിയിലെ അസ്പിന് വാളില്‍ വച്ചായിരുന്നു പാക്ക് അപ്പ് ദിവസത്തെ (ഒക്ടോബര്‍ 25) ഷൂട്ടിങ്.കോവിഡ് മഹാമാരിയെ തുടര്‍ന്ന് ജിബൂട്ടിയില്‍ അകപ്പെട്ടു പോയ സംഘം തിരിച്ചെത്തി കേരളത്തിലെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കുകയായിരുന്നു.
അമിത് ചക്കാലക്കല്‍ ആണ് നായകന്. പഞ്ചാബ് സ്വദേശിനി ശകുന്‍ ജസ്വാള് ആണ് നായിക.തമിഴ് നടന് കിഷോര്‍, ദിലീഷ് പോത്തന്, ഗ്രിഗറി ,രോഹിത് മഗ്ഗു,അലന്‍സിയര്‍, നസീര്‍ സംക്രാന്തി ഗീത, സുനില്‍ സുഖദ, ബിജു സോപാനം, വെട്ടുകിളി പ്രകാശ്, പൗളി വത്സന്,അഞ്ജലി നായര്‍, ജയശ്രീ എന്നിവരോടൊപ്പം മലയാളത്തിലെ മറ്റു പ്രമുഖ താരങ്ങളും അഭിനയിക്കുന്നു. ടി ഡി ശ്രീനിവാസ് ഛായാഗ്രഹണവും സംജിത് മുഹമ്മദ് എഡിറ്റിംഗും നിര്‍വഹിക്കുന്ന ചിത്രത്തില്‍ കൈതപ്രത്തിന്റെ വരികള്‍ക്ക് ദീപക്ദേവ് സംഗീതം പകരുന്നു, പ്രൊഡക്ഷന്‍ കണ്ട്രോളര് സഞ്ജയ് പടിയൂര്‍,മേക്കപ്പ് രഞ്ജിത് അമ്പാടി.