CNA
കൊച്ചി:
തകര്‍പ്പന്‍ കളര്‍ഫുള്‍ ഡാന്‍സ് വീഡിയോയുമായി ചലച്ചിത്ര താരങ്ങള്‍ ഒന്നിക്കുന്ന 'ജിഗര്‍ പാര്‍ട്ടി' സൈന മ്യൂസിക് ഒര്‍ജിന്‍സ് അവതരിപ്പിക്കുന്നു.
മികച്ച ഗായകനും അഭിനേതാവുമായ സിദ്ധാര്‍ഥ് മേനോന്, ചലച്ചിത്ര നടി ദീപ്തി സതി, 'നായികാ നായകന്' എന്ന റിയാലിറ്റി ഷോയിലൂടെ ശ്രദ്ധയനായ ആഡിസ് അന്തോണി അക്കര, സോഷ്യല്‍ മീഡിയ താരം ചൈതന്യ പ്രകാശ് എന്നിവരാണ് ഈ മ്യൂസിക് ആല്‍ബത്തില്‍ അണിനിരക്കുന്നത്.
അഖില്‍ അനില്‍കുമാര്‍ സംവിധാനം ചെയ്യുന്ന ഈ വീഡിയോ ഗാനത്തിന്റെ ഛായാഗ്രഹണം ഹിമല്‍ മോഹന്‍ നിര്‍വ്വഹിക്കുന്നു.
അരവിന്ദ് മഹാദേവന്റെ സംഗീത സംവിധാനത്തില്‍ റ്റിറ്റോ പി തങ്കച്ചന്റെ വരികള്‍ ആരാധകരെ ചുവടുവെപ്പിക്കുന്നു.
വണ്ടര്‍വാള്‍ മീഡിയ പ്രൊഡക്ഷന്‍ സപ്പോര്‍ട്ട് ബാനറില്‍ ചിത്രീകരിക്കുന്ന ഈ ഗാനം ആലാപ് രാജു ആലപിക്കുന്നു.
'ഡി ഫോര്‍ ഡാന്‍സ്' എന്ന റിയാലിറ്റി ഷോയിലൂടെ ആരാധകര്‍ നിറഞ്ഞ സുഹൈഡ് കുക്കുവും റിഷധാന് അബ്ദുല്‍ ആണ് ഈ ഗാനത്തിന് ചുവടുകള്‍ സമ്മാനിച്ചത്.
മലയാളത്തിലെ ആദ്യത്തെ ബിഗ് ബഡ്ജറ്റ് മ്യൂസിക് വീഡിയോ ആയ 'ജിഗര്‍ പാര്‍ട്ടി' സൈന മ്യൂസിക് യൂട്യൂബ് ചാനലിലൂടെയാണ് റിലീസായത്.
പി ആര് ഒ- എ എസ് ദിനേശ്.
Online PR - CinemaNewsAgency.Com