സി എന്‍ എ-
പേരാമ്പ്ര:
സിനിമാ ഡോക്യുമെന്ററി സംവിധായകനും ചിത്രകാരനും സാംസ്കാരിക പ്രവര്‍ത്തകനുമായ മലപ്പുറം മേപ്പള്ളിക്കുന്നത്ത് ജ്യോതിപ്രകാശ്(60) അന്തരിച്ചു. അര്‍ബുദ ബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.
റവന്യൂ വകുപ്പില്‍ വില്ലേജ് ഓഫീസറായി ജോലിചെയ്തിരുന്നു. കോഴിക്കോട് എരഞ്ഞിപ്പാലം സറീല്‍ അപ്പാര്‍ട്ട്മെന്റിലായിരുന്നു താമസം.
ചിത്രകാരനായ അത്തിപ്പറ്റ ശിവരാമന് നായരുടെ ജീവിതത്തെ ആസ്പദമാക്കിയുളള എ.എസ് വരകള്‍ക്കുമപ്പുറം, സി.എച്ച്. മുഹമ്മദ് കോയയെ കുറിച്ചുളള സി.എച്ച് നവോത്ഥാനത്തിന്റെ ഹരിതാക്ഷരി എന്നീ ഡോക്യുമെന്ററികളും സംവിധാനം ചെയ്തിട്ടുണ്ട്.
ഒ.വി. വിജയന്റെ 'ഖസാക്കിന്റെ ഇതിഹാസം' എന്ന നോവലിനെ അടിസ്ഥാനമാക്കി ജ്യോതിപ്രകാശ് തിരക്കഥയും സംവിധാനവും നിര്‍വഹിച്ച 'ഇതിഹാസത്തിലെ ഖസാഖ്' സംസ്ഥാന അവാര്‍ഡ് നേടിയിരുന്നു. 'ആത്മന്' എന്ന ഹ്രസ്വചിത്രത്തിന് 1996ല്‍ ദേശീയ അവാര്‍ഡും (പ്രത്യേക ജൂറി പരാമര്‍ശം) ലഭിച്ചിരുന്നു. ജോണ്‍ അബ്രഹാം പുരസ്കാരവും ലഭിച്ചു.
കണ്ണൂര്‍ വെങ്ങര എടയേടത്ത് ബാലന് നായരുടെയും, മലപ്പുറം മേല്‍മുറി മേപ്പള്ളിക്കുന്നത്ത് ശാരദാമ്മയുടെയും മകനാണ്. ഭാര്യ: ഗീത (അധ്യാപിക, ജി.എച്ച്.എസ്.എസ്.നടക്കാവ്). മക്കള്‍: ആദിത്യമേനോന് (ഡിഗ്രി വിദ്യാര്‍ഥി), ചാന്ദ് പ്രകാശ് (സില്‍വര്‍ ഹില്‍സ് എച്ച്.എസ്.എസ്.). സഹോദരങ്ങള്‍: പ്രദീപ് മേനോന്, പ്രമോദ്, പ്രശാന്ത്, പ്രീത.
ശവസംസ്കാരം മുയിപ്പോത്ത് കിഴക്കേ ചാലില്‍ വീട്ടുവളപ്പില്‍ ഔദ്യോഗിക ബഹുമതികളോടെ നടന്നു.