Editor - MM Kamath
കൊച്ചി:
കറുപ്പിന്റെ വേറിട്ട ആശയവുമായെത്തി പ്രേക്ഷകലക്ഷങ്ങളുടെ മനം കവര്‍ന്ന ഹ്രസ്വചിത്രം 'കാക്ക' ഇപ്പോള്‍ യുട്യൂബിലും ശ്രദ്ധേയമാകുന്നു.
എന്‍ എന്‍ ജി ഫിലിംസിന്റെയും നീസ്ട്രീമിന്റെയും യുട്യൂബുകളിലാണ് കൂടുതല്‍ പ്രേക്ഷകരെ ആകര്‍ഷിച്ച് ചിത്രം മുന്നേറുന്നത്.
സ്ത്രീകഥാപാത്രങ്ങള്‍ക്ക് മുന്‍തൂക്കമുള്ള സമകാലിക സാഹചര്യങ്ങളുമായി ചേര്‍ന്നു പോകുന്ന വിഷയം കൈകാര്യം ചെയ്യുന്ന ചിത്രം, പഞ്ചമി എന്ന പെണ്‍കുട്ടിയുടെ ജീവിതത്തിലൂടെയാണ് മുന്നോട്ടു പോകുന്നത്.
കറുപ്പ് നിറമായതിന്റെ പേരില്‍ വിവാഹാലോചനകള്‍ മുടങ്ങുകയും വീട്ടുകാരില്‍ നിന്നും മറ്റും പലതരത്തിലുള്ള അവഗണനകള്‍ നേരിടുകയും ചെയ്യുന്ന പഞ്ചമി, ഒരു ഘട്ടത്തില്‍ തന്റെ കുറവിനെ പോസിറ്റീവായി കാണുകയും അതിനെ സധൈര്യം നേരിടുകയും ചെയ്യുന്നു. നിറത്തിന്റെയും ശാരീരിക വൈകല്യങ്ങളുടെയും പേരില്‍ ഇക്കാലത്തും പലരും പരിഹസിക്കപ്പെടുകയും മാറ്റിനിര്‍ത്തപ്പെടുകയും ചെയ്യുന്നുവെന്ന യാഥാര്‍ത്ഥ്യത്തെ തികഞ്ഞ കയ്യടക്കത്തോടെയാണ് അവതരിപ്പിച്ചിരിക്കുന്നത്.
ലക്ഷ്മിക സജീവന്, സതീഷ് അമ്പാടി, ശ്രീല നല്ലെടം, ഷിബുക്കുട്ടന്, വിജയകൃഷ്ണന്, ഗംഗ സുരേന്ദ്രന്, വിപിന്‍നീല്‍, വിനു ലാവണ്യ, ദേവാസൂര്യ, മുഹമ്മദ് ഫൈസല്‍ തുടങ്ങിയവര്‍ അഭിനയിക്കുന്നു.
ചിത്രത്തിന്റെ എഡിറ്റിംഗും സംവിധാനവും അജു അജീഷ് നിര്‍വ്വഹിച്ചിരിക്കുന്നു. 'ബ്രാ', 'കുന്നിക്കുരു', 'സൈക്കോ' തുടങ്ങിയ ഹ്രസ്വചിത്രങ്ങളുടെ സംവിധായകനായിരുന്നു അജു അജീഷ്.
നിര്‍മ്മാണം- വെള്ളിത്തിര സിനിമ വാട്സാപ്പ് കൂട്ടായ്മ, എന്‍ എന്‍ ജി ഫിലിംസ്. കഥ, തിരക്കഥ, സംഭാഷണം- അജു അജീഷ്, ഷിനോജ് ഈനിക്കല്‍, ഗോപിക കെ ദാസ്. ഛായാഗ്രഹണം- ടോണി ലോയ്ഡ് അരൂജ, ക്രിയേറ്റീവ് ഹെഡ്- അല്‍ത്താഫ് പി ടി, ഗാനരചന- അനീഷ് കൊല്ലോളി, സംഗീതം- പ്രദീപ് ബാബു, ആലാപനം- ജിനു നസീര്‍, പ്രൊഡക്ഷന്‍ കണ്ട്രോളര്- ഉണ്ണികൃഷ്ണന് കെ പി, കല- സുബൈര്‍ പാങ്ങ്, ചമയം- ജോഷി ജോസ്, വിജേഷ് കൃഷ്ണന്, പശ്ചാത്തലസംഗീതം- എബിന് സാഗര്‍, സൗണ്ട് മിക്സ്- റോമ് ലിന് മലിച്ചേരി, നിശ്ചല ഛായാഗ്രഹണം- അനുലാല്‍ വി വി, യൂനുസ് ഡാക്സോ, ഫിനാന്‍സ് മാനേജര്‍- നിഷ നിയാസ്, ഡിസൈന്‍സ്- ഗോകുല്‍ എ ഗോപിനാഥന്, പി ആര് ഒ- അജയ് തുണ്ടത്തില്‍.
Online PR - CinemaNewsAgency.Com