എം.എം. കമ്മത്ത്-
കൊച്ചി:
കോമഡി ഡ്രാമ ജോണറിലുള്ള 'കയ്ച്ചലായ കഥ' റിലീസായി.
നവാഗതനായ ഹെബിന് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഷോര്‍ട്ട് ഫിലിമില്‍ പുതുമുഖ താരങ്ങളായ ഒരുപറ്റം യുവാക്കളുടെയും കുട്ടികളുടെയും ഫണ്‍ റൈഡാണ് ഈ ചിത്രം.
പുത്തന്‍ പ്രമേയമാണ് ചിത്രത്തിന്റെ പ്രത്യേകത. ചിത്രത്തില്‍ വഴിത്തിരിവാകുന്ന കഥാപാത്രമായി ഒരു പശുവും ഉണ്ടെന്നത് കൗതുകമാണ്.
കഴിഞ്ഞ ദിവസമാണ് 'കയ്ച്ചലായ കഥ'യുടെ ട്രെയ്ലര് റിലീസായത്.
ഹെബിന്, അരുണ്‍ മനോഹര്‍, വിശ്വാസ്, രാമകൃഷ്ണന്, ദീപേഷ്, രഘുരാജ്, രോഹിണി, ദിവ്യ, ജൂഹിന്, ആന്മിയ, വിജയന് കേളോത്ത്, ബിനു എന്നിവരാണ് 'കയ്ച്ചലായ കഥ'യില്‍ പ്രധാന വേഷത്തില്‍ എത്തുന്നത്.
പുത്തന്‍ പ്രമേയമാണ് ചിത്രത്തിന്റെ പ്രത്യേകത. ചിത്രത്തില്‍ വഴിത്തിരിവാകുന്ന കഥാപാത്രമായി ഒരു പശുവും ഉണ്ടെന്നത് കൗതുകമാണ്.
ക്യാമറ: സുരേഷ് നാരായണന്, നിര്‍മ്മാണം: അരങ്ങ് എന്റര്ടെയിന്ന്മെന്റ്സ്, എഡിറ്റിംഗ്: ദീപ്തി ജയപ്രകാശന്‍, റെക്കോര്‍ഡിങ് ആന്‍ഡ് സൗണ്ട് മിക്സിങ്: സിനി രഞ്ജിത്ത്, ആര് മീഡിയ. സംഗീതം, പശ്ചാത്തല സംഗീതം: ഋത്വിക് എന്‍. ചന്ദ്, സഹസംവിധാനം: ജിതിന്, സ്കൈലാര്‍ക് പിക്ച്ചേഴ്സ് എന്റര്‍ടെയിന്‍മെന്റിന്റെ യൂട്യൂബ് ചാനലിലൂടെയാണ് ചിത്രം പ്രേക്ഷകരിലേക്കെത്തുന്നത്.
Online PR - CinemaNewsAgency.Com