എംഎം കമ്മത്ത്
കൊച്ചി:
ടൊവിനോ തോമസിനെ നായകനാക്കി രോഹിത് വി.എസ്. സംവിധാനം ചെയ്യുന്ന 'കള' മാര്‍ച്ച് 25 ന് വേള്‍ഡ് വൈഡ് റിലീസ് ചെയ്യും.
'അഡ്വഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടന്', 'ഇബ് ലീസ്' എന്നീ ചിത്രങ്ങള്‍ക്ക് ശേഷം രോഹിത്ഒരുക്കുന്ന മൂന്നാമത്തെ ചിത്രമാണ് 'കള'.
97 കാലഘട്ടത്തില്‍ നടക്കുന്ന കഥപറയുന്ന ത്രില്ലര്‍ ചിത്രമാണ് 'കള'. ടൊവിനോ തോമസിനെ കൂടാതെ ലാല്‍, ദിവ്യ പിള്ള, ആരിഷ്, മൂര്‍ തുടങ്ങിയവര്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ബാസിഗര്‍ എന്ന പേരുള്ള നായയും ചിത്രത്തില്‍ പ്രധാന കഥാപാത്രമാണ്. മനുഷ്യനും പ്രകൃതിയുമാണ് സിനിമയുടെ തീം.
ചിത്രത്തില്‍ വയലന്‍സ് രംഗങ്ങള്‍ ഉള്‍പ്പെട്ടിട്ടുള്ളതിനാല്‍ 'കള'ക്ക് 'A' സര്‍ട്ടിഫിക്കറ്റാണ് സെന്‍സര്‍ ബോര്‍ഡ് നല്‍കിയിരിക്കുന്നത്.
പുഷ്കരനും, രോഹിത് വി എസും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.
ഭാര്യയും, അച്ഛനും കുട്ടികളുമടങ്ങുന്ന ഷാജിയെന്ന കഥാപാത്രത്തിന്റെ വീട്ടില്‍ തുടര്‍ച്ചയായി നടക്കുന്ന സംഭവങ്ങള്‍ കോര്‍ത്തിണക്കിയ കഥയാണ് 'കള' പറയുന്നത്. യദു അഡ്വഞ്ചേഴ്സ് കമ്പനിയുടെ ബാനറില്‍ ജൂവിസ് പ്രൊഡക്ഷന്‍സ് ഒരുക്കുന്ന ചിത്രം സിജു മാത്യുവും നേവിസ് സേവ്യറും ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്.
ടൊവിനോയുടെ കരിയറിലെ നിര്‍ണായക സിനിമകളിലൊന്നായാണ് ചിത്രം വിലയിരുത്തപ്പെടുന്നത്. ഈ സിനിമയുടെ സംഘട്ടന രംഗ ചിത്രീകരണത്തിനിടെ ടൊവിനോ തോമസിന് പരുക്കേറ്റിരുന്നു. പിന്നീട് ആഴ്ചകള്‍ നീണ്ട വിശ്രമത്തിനു ശേഷമാണ് 'കള'യുടെ ചിത്രീകരണം പൂര്‍ത്തിയാക്കിയത്. ഛായാഗ്രഹണം- അഖില്‍ ജോര്‍ജ്, എഡിറ്റര്‍- ചാമന് ചാക്കോ, ശബ്ദസംവിധാനം- ഡോണ്‍ വിന്‍സെന്റ്, പ്രൊഡക്ഷന്‍ ഡിസൈന്‍- ജ്യോതിഷ് ശങ്കര്‍, കോസ്റ്റ്യൂം- സമീറ സനീഷ്, മേക്കപ്പ്- ആര് ജി, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- ജയകൃഷ്ണ, പ്രൊഡക്ഷന്‍ കണ്ട്രോളര്- റിന്നി ദിവാകര്‍.
Online PR - CNA.