സി എന്‍ എ-
കൊച്ചി:
ആരാധകര്‍ ആകാംഷയോടെ കത്തിരിക്കുന്ന ചിത്രമാണ് കെ.ജി.എഫ്-2. നാളെ (8-1-2021) രാവിലെ 10.18ന് കെ.ജി.എഫ്-2 യുടെ ടീസര്‍ ഹോംബാലെ ഫിലിംസിന്റെ യൂട്യൂബ് ചാനലിലൂടെ പുറത്തിറങ്ങും.
2018ല്‍ പുറത്തിറങ്ങിയ യാഷ് നായകനായ കെ ജി എഫ് നിരവധി റെക്കോര്‍ഡുകളാണ് സൃഷ്ടിച്ചത്. അടുത്തകാലത്തെങ്ങും ഒരു കന്നഡ സിനിമയ്ക്കും ഇത്രയും വലിയ ആസ്വാദകരുണ്ടായിട്ടില്ല. അതുകൊണ്ട്തന്നെ രണ്ടാം ഭാഗത്തെക്കുറിച്ച് ആരാധകരുടെ പ്രതീക്ഷ വര്‍ദ്ധിക്കുകയാണ്.
മൊഴിമാറ്റപ്പെട്ട ഭാഷകളിലെല്ലാം പണംവാരിയ ചിത്രമായിരുന്നു കെ.ജി.എഫ്. അതുകൊണ്ടായിരിക്കാം രണ്ടാം ഭാഗത്തിന്റെ വിതരണാവകാശത്തിന് വടംവലിനടന്നത്. കേരളത്തില്‍ വിതരണാവകാശം നടന് പൃഥ്വിരാജിന്റെ ഉടമസ്ഥതയിലുള്ള പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് ആണ് ലഭിച്ചത്.
കെ.ജി.എഫ്. രണ്ടാം ഭാഗത്തില്‍ വില്ലന്‍ അധീരയായി എത്തുന്നത് ബോളിവുഡ് താരം സഞ്ജയ് ദത്ത് ആണ്.
പ്രശാന്ത് നീല്‍ സംവിധാനം ചെയ്യുന്ന ചിത്രം രചിച്ചിരിക്കുന്നത് പ്രശാന്ത് നീല്‍, ചന്ദ്രമൗലി, വിനയ് ശിവാംഗി എന്നിവര്‍ ചേര്‍ന്നാണ്. ഹിറ്റ്മേക്കര് നിര്‍മ്മാതാക്കളായ ഹോംബാലെ ഫിലിംസാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.
1951 മുതല്‍ വര്‍ത്തമാനകാലം വരെയുള്ള കഥയാണ് കെ.ജി.എഫ്. രണ്ടാം ഭാഗത്തില്‍ പറയുന്നതെന്നാണ് റിപ്പോര്‍ട്ട്.