സി എന്‍ എ-
ഹൈദരാബാദ്:
ആരാധകര്‍ കാത്തിരുന്ന കന്നഡ ചിത്രം 'കെ.ജി.എഫ് രണ്ടാം' ഭാഗത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു.
2021 ജൂലൈ 16നാണ് ചിത്രം തീയേറ്ററുകളില്‍ റിലീസ് ചെയ്യുന്നത്.
പ്രശാന്ത് നീല്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ കേന്ദ്രകഥാപാത്രമായി എത്തുന്നത് യഷാണ്. ചിത്രത്തില്‍ കൊടും വില്ലന്‍ അധീരയായി എത്തുന്നത് ബോളിവുഡ് താരം സഞ്ജയ് ദത്ത് ആണ്.
1951 മുതല്‍ വര്‍ത്തമാനകാലം വരെയുള്ള കഥയാണ് രണ്ടാം ഭാഗത്തില്‍ പറയുന്നത്. കോളാര്‍ സ്വര്‍ണഖനിയുടെ പശ്ചാത്തലത്തിലുള്ള പിരിഡ് ഡ്രാമയാണ് കെ.ജി.എഫ്. 2018 ഡിസംബര്‍ 21നാണ് ചിത്രത്തിന്റെ ആദ്യഭാഗം പുറത്തിറങ്ങിയത്.
കന്നഡ ചിത്രത്തില്‍ നിര്‍മ്മിക്കുന്ന സിനിമ ഹിന്ദി, മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലേക്കും മൊഴി മാറ്റം ചെയ്യും.
ചിത്രത്തില്‍ സ്രിനിധി ദേശായ്, ആനന്ത് നാഗ്, മാളവിക അവിനാശ്, പ്രകാശ് രാജ്, രവീണ ടാന്ഡന് എന്നിവരും വേഷമിടുന്നുണ്ട്.
പൃഥ്വിരാജ് പ്രൊക്ഷന്‍സാണ് കേരളത്തില്‍ ചിത്രം വിതരണം ചെയ്യുന്നത്.