CNA
കൊച്ചി:
പ്രശസ്ത നടി കെപിഎസി ലളിത(74) അന്തരിച്ചു.
തൃപ്പൂണിത്തുറയിലുള്ള, മകന്റെ ഫഌറ്റില്‍ വെച്ച് ഇന്നലെ രാത്രി 10.45 ഓടെയായിരുന്നു അന്ത്യം.
കരള്‍രോഗം കാരണം ദീര്‍ഘനാളായി ചികിത്സയിലായിരുന്നു.
1947 മാര്‍ച്ച് 10ന് ആലപ്പുഴ ജില്ലയിലെ കായംകുളം, രാമപുരത്ത് കടയ്ക്കല്‍ തറയില്‍ അനന്തന്‍നായരുടെയും ഭാര്‍ഗവി അമ്മയുടെയും മകളായാണ് ജനനം. മഹേശ്വരി എന്നായിരുന്നു യഥാര്‍ഥ പേര്. നാലു സഹോദരങ്ങള്‍. ഫൊട്ടോഗ്രഫറായിരുന്നു അച്ഛന്.
യശശ്ശരീരനായ പ്രശസ്ത സംവിധായകന് ഭരതനായിരുന്നു ഭര്‍ത്താവ്.
ചങ്ങനാശേരി ഗീഥാ ആര്‍ട്സ് ക്ലബിന്റെ 'ബലി' എന്ന നാടകത്തിലൂടെയാണ് നാടകരംഗത്ത് അരങ്ങേറിയത്. നാടകത്തിലൂടെ അഭിനയരംഗത്തേക്കെത്തിയ ലളിത മലയാളത്തിലും തമിഴിലുമായി അഞ്ഞൂറ്റിയന്‍പതിലേറെ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.
1969 ല്‍ കെ എസ് സേതുമാധവന്റെ 'കൂട്ടൂകുടുംബം' ആണ് ആദ്യ ചിത്രം.
മികച്ച സഹനടിക്കുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം രണ്ടുവട്ടവും സംസ്ഥാന ചലച്ചിത്ര പുരസ്കാരം നാലുവട്ടവും ലഭിച്ചു.
കേരള സംഗീത നാടക അക്കാദമിയുടെ ചെയര്‍പേഴ്സണായിരുന്നു. 'കഥ തുടരും' എന്ന ആത്മകഥയെഴുതിയിട്ടുണ്ട്. അതിനു ചെറുകാട് പുരസ്കാരം ലഭിച്ചു.
ഇന്നു (23-02-2022) രാവിലെ 11 വരെ തൃപ്പൂണിത്തുറ ലായം റോഡിലെ കൂത്തമ്പലത്തില്‍ പൊതുദര്‍ശനത്തിനുശേഷം തൃശൂരിലേക്കു കൊണ്ടു പോകും. 2 മണിയോടെ സംഗീത നാടക അക്കാദമി ഹാളിലെത്തിച്ച ശേഷം വടക്കാഞ്ചേരിയിലേക്ക്. സംസ്കാരം വൈകിട്ട് 5ന് വടക്കാഞ്ചേരി എങ്കക്കാട്ടെ 'ഓര്മ' വീട്ടുവളപ്പില്‍.
മക്കള്‍: ശ്രീക്കുട്ടി, സംവിധായകനും നടനുമായ സിദ്ധാര്‍ഥ് ഭരതന്.
ലളിത ചേച്ചിക്ക് ആദരാഞ്ജലികള്‍.
പ്രണാമം.