CNA
കോഴിക്കോട് :
ചലച്ചിത്ര നടന് കെ.പി. ഉമ്മര്‍ അനുസ്മരണവേദിയുടെ കെ.പി. ഉമ്മര്‍ പ്രതിഭാ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു.
നടന് സന്തോഷ് കീഴാറ്റൂര്‍, നിര്‍മ്മാതാവ് മൊട്ടമ്മല്‍ രാജന്, ആലക്കോട് ഫിലിംസിറ്റി ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ എം.കെ.ഹരിദാസ്, മനോരമ ന്യൂസ് - സീനിയര്‍ ന്യൂസ് പ്രൊഡ്യൂസര്‍ വിവേക് മുഴക്കുന്ന് എന്നിവരെയാണ് കെ.പി. ഉമ്മര്‍ പ്രതിഭാ പുരസ്കാരങ്ങള്‍ക്കായി തിരഞ്ഞെടുത്തത്.
മികച്ച പുതുമുഖ നായകന്: അര്ജുന്, നായിക: അനഘ, സഹനടന്‍: സുനില്സൂര്യ, സഹനടി: ഉണ്ണിമായ, ചലച്ചിത്ര അഭിമുഖം: മധു എന്ന വലിയ പേര് (ഭാനുപ്രകാശ് മാതൃഭൂമി ആഴ്ചപ്പതിപ്പ്), ചലച്ചിത്ര പുസ്തകം: മമ്മൂട്ടി നാട്യങ്ങളില്ലാതെ നിറക്കൂട്ടില്ലാതെ (രമേഷ് പുതിയമഠം), ടെലിവിഷന്‍ വിനോദ പരിപാടി: കോമഡി തില്ലാന (സംവിധാനം ഹണി കെ. എ., നിര്‍മ്മാണം കൈരളി ടിവി), പ്രാദേശിക ടെലിവിഷന്‍ പ്രതിഭ: കണ്ണൂര്‍ വിഷന്‍ ചീഫ് ക്യാമറമാന് പ്രിയേഷ് അഴീക്കോട്, പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിച്ച ആദ്യലഘുനോവല്: അപ്പോഴും സന്ധ്യ മയങ്ങിയിരുന്നില്ല (ബിജു പുത്തൂര്‍), ചെറുകഥ: കൂട്ടുകാരിയുടെ അച്ഛന് (എ.എന്‍.മുകുന്ദന് തൃശ്ശിലേരി), ഹൃസ്വചിത്ര പ്രതിഭകള്‍: ബ്രിജേഷ് പ്രതാപ്, ശ്രീജിത്ത് മാരിയില്‍, രാജേഷ് മല്ലര്‍കണ്ടി, സംഗീത ആല്‍ബം: ഇടയനില്‍ അഭയം (നിര്‍മ്മാണം സനീഷ് ജെയിംസ്), സംവിധായകന്: ജനീഷ് ജജികാലയം പിതൃഭൂമി).
ജീവകാരുണ്യ മേഖലയിലെ സേവനങ്ങള്‍ക്ക് ഇര്‍ഷാദ് പി.ടി. മങ്കട, ശോഭന നായര്‍ കാഞ്ഞങ്ങാട്, വിദ്യാഭ്യാസ മേഖലയിലെ മികവിന് കര്‍ണ്ണാടകത്തിലെ കൂവെമ്പ് യൂണിവേഴ്സിറ്റിയില്‍നിന്നും എം.എ.ഇംഗ്ലീഷ് ലിറ്ററേച്ചറില്‍ ഒന്നാംറാങ്കും ഗോള്‍ഡ്മെഡലും നേടിയ അലീഷ ജോസഫ് കേളകം എന്നിവര്‍ പ്രത്യേക പുരസ്കാരങ്ങള്‍ക്ക് അര്‍ഹരായി.
കോവിഡ് ഭീഷണി ശമിച്ചശേഷം കണ്ണൂരില്‍ പുരസ്കാരങ്ങള്‍ സമ്മാനിക്കുമെന്ന് ജൂറി ചെയര്മാന് സംവിധായകന് മോഹന്‍ കുപ്ലേരി, രക്ഷാധികാരി ഡോക്ടര്‍ ഷാഹുല്‍ ഹമീദ്, ചെയര്മാന് എം.ടി.പ്രകാശന്, ജനറല്‍ കണ്‍വീനര്‍ റഹിം പൂവാട്ടുപറമ്പ് എന്നിവര്‍ അറിയിച്ചു.
Online PR - CinemaNewsAgency.Com