സി എന്‍ എ-
കൊച്ചി:
പ്രമുഖ ചലച്ചിത്ര നടന് കെടിഎസ് പടന്നയില്‍(88) അന്തരിച്ചു.
എറണാകുളം ഇന്ദിരാഗാന്ധി ആശുപത്രിയില്‍ വച്ച് ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം. രണ്ട് പതിറ്റാണ്ടിലേറെയായി മലയാള സിനിമയില്‍ സജീവമായിരുന്നു.
കൊച്ചുപറമ്പില്‍ തായി സുബ്രഹ്മണ്യന് എന്ന കെടിഎസ് പടന്നയില്‍ നാടക ലോകത്ത് നിന്നാണ് സിനിമയിലെത്തിയത്. അതിന് ശേഷവും തൃപ്പൂണിത്തുറ കണ്ണന്‍കുളങ്ങരയിലെ ചെറിയ കട നടത്തിയിരുന്നത് ശ്രദ്ധേയമായിരുന്നു.
പ്രായമായ ഹാസ്യ കഥാപാത്രങ്ങളെ ആണ് ഇദ്ദേഹം കൂടുതലായി അവതരിപ്പിച്ചിരുന്നത്. വൃദ്ധന്മാരെ സൂക്ഷിക്കുക, ശ്രീകൃഷ്ണപുരത്തെ നക്ഷത്ര തിളക്കം, ആദ്യത്തെ കണ്മണി, ത്രീമെന്‍ ആര്‍മി, കളമശ്ശേരിയില്‍ കല്ല്യാണയോഗം, കാക്കക്കും പൂച്ചയ്ക്കും കല്ല്യാണം, അനിയന് ബാവ ചേട്ടന് ബാവ, സ്വപ്നലോകത്തെ ബാലഭാസ്കരന്‍, അമ്മ അമ്മായിയമ്മ, ഇന്‍ഡിപ്പെന്റന്‍സ്, മേഘസന്ദേശം, വാമനപുരം ബസ്റൂട്ട്, ദില്ലിവാല രാജകുമാരന്, ന്യൂസ്പേപ്പര്‍ ബോയ്, കോട്ടപുറത്തെ കൂട്ടുകുടുംബം, കഥാനായകന്, കുഞ്ഞിരാമായണം, അമര്‍ അക്ബര്‍ അന്തോണി, രക്ഷാധികാരി ബൈജു തുടങ്ങിയ എന്നിവയാണ് ശ്രദ്ധേയമായ ചിത്രങ്ങള്‍.
സിനിമയില്‍ സജീവമായിരിക്കുമ്പോഴും തൃപ്പൂണിത്തുറയിലെ കണ്ണംകുളങ്ങരയില്‍ ചെറിയ കട നടത്തിയിരുന്നു.
കഴിഞ്ഞ ഒരാഴ്ചയായി ഹൃദയ സംബന്ധമായി സുഖമില്ലാതെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.
1972 ല്‍ അദ്ദേഹം രമണിയെ വിവാഹം കഴിച്ചു. നാല് മക്കളാണുള്ളത് ശ്യാം, സന്നന്‍, സല്‍ജന്‍, സ്വപ്ന.