സി എന്‍ എ-
കൊച്ചി:
ദുരൂഹതകളും ഭീതിയും നിറഞ്ഞ 'കുമാരി'യുടെ മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങി. ഐശ്വര്യ ലക്ഷ്മിയാണ് 'കുമാരി'യിലെ നായിക.
'രണം' എന്ന പൃഥ്വിരാജ് ചിത്രത്തിന് ശേഷം നിര്‍മല്‍ സഹദേവ് ഒരുക്കുന്ന പുതിയ ചിത്രമാണ് 'കുമാരി'.
ഐശ്വര്യയുടെ പിറന്നാള്‍ ദിനത്തിലാണ് ഈ ചിത്രം പ്രഖ്യാപിച്ചത്. സ്ത്രീ കഥാപാത്രത്തെ കേന്ദ്രീകരിച്ച് ഐശ്വര്യയുടേതായി പ്രഖ്യാപിച്ച രണ്ടാമത്തെ ചിത്രമാണ് 'കുമാരി'. 'അര്‍ച്ചന 31 നോട്ട് ഔട്ട്' ആണ് മറ്റൊരു ചിത്രം.
പ്രിത്വിരാജ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുപ്രിയ മേനോനാണ് ചിത്രം അവതരിപ്പിക്കുന്നത്. ഡ്രൈവിംഗ് ലൈസന്‍സ് എന്ന സിനിമയ്ക്ക് ശേഷം പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ പേരില്‍ അണിയറയില്‍ തയാറാവുന്ന ചിത്രങ്ങളില്‍ ഒന്നാണ് 'കുമാരി'.
ദി ഫ്രെഷ് ലൈം സോഡാസിന്റെ ബാനറില്‍ നിര്‍മല്‍ സഹദേവ്, ജിജു ജോണ്‍, ജേക്സ് ബിജോയ്, ശ്രീജിത്ത് സാരംഗ് തുടങ്ങിയവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
കഥ നിര്‍മല്‍ സഹദേവ്, സച്ചിന് രാംദാസ്, ഛായാഗ്രഹണം- ജിഗ്മെ ടെന്‍സിംഗ്, ചീഫ് അസോസിയേറ്റ്- ജയന് നമ്പ്യാര്‍, എഡിറ്റര്‍- ശ്രീജിത്ത് സാരംഗ്, സംഗീതം- ജേക്സ് ബിജോയ്, എക്സിക്യൂട്ടിവ് പ്രൊഡ്യൂസര്‍- ഹാരിസ് ദേശം, പ്രൊഡക്ഷന്‍ ഡിസൈനര്‍ ഗോകുല്‍ ദാസ്, കോസ്റ്റ്യുംസ് സ്റ്റീഫന്‍ സേവ്യര്‍, സൗണ്ട് സിങ്ക് സിനിമ, VFX- സനത്ത് ടിജി, സ്റ്റീല്‍സ് ഷഹീന് താഹ, ഡിസൈന്‍ ഓള്‍ഡ് മോങ്സ്.