സി എന്‍ എ-
കൊച്ചി:
പ്രണയം... ഭൂമിയില്‍ മാറ്റമില്ലാതെ എന്നും തുടര്‍ന്നു കൊണ്ടേയിരിക്കുന്ന മായാ പ്രതിഭാസം.
കാലവും രൂപവും മാറിയാലും അന്നും ഇന്നും പ്രണയഭാവത്തിന് ഹരമായി മാറ്റമില്ലാതെ നിലനില്ക്കുന്നു. താളാത്മകമായി ഒഴുകുന്ന പുഴ പോലെ ഹൃദയത്തെ ധന്യമാക്കുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് കാലത്തെ അതിജീവിച്ച് ഇന്നും പ്രണയത്തിന് പുതിയ ഭാഷ്യം ചമയ്ക്കുന്ന കുമാരനാശാന്റെ 'കരുണ' എന്ന പ്രണയ കാവ്യം.
'കരുണ'യെ ആസ്പദമാക്കി ഒരുക്കിയ ഒരു മ്യൂസിക്കല്‍ വീഡിയോ ആല്‍ബമാണ് 'കാമിതം'.
പദ്മഭൂഷണ്‍ മോഹന്‍ലാല്‍, അപര്‍ണ ബാലമുരളി, സംഗീത സംവിധായകന് ശരത് എന്നിവരുടെ ഫേസ്ബുക് പേജിലൂടെ 'കാമിതം' റിലീസ് ചെയ്തു.
രാഖി കൃഷണ വരികള്‍ എഴുതി സംവിധാനം ചെയ്യുന്നു. സംവിധായകന് സുദീപ് ഇ എസ് ഛായാഗ്രഹണവും എഡിറ്റിങ്ങും നിര്‍വ്വഹിക്കുന്നു.
വിദ്യാധരന് മാസ്റ്റര്‍ സംഗീതം പകരുന്ന ഈ ആല്‍ബത്തിലെ ഗാനം പിന്നണി ഗായകന് ലിബിന് സ്ക്കറിയ ആലപിക്കുന്നു.
റോഷന് ബഷീര്‍, ഗോപിക അനില്‍, ദേവി ചന്ദ്രന് എന്നിവരാണ് അഭിനേതാക്കള്‍. സത്യം ഓഡിയോസ് 'കാമിതം' പ്രേക്ഷരുടെ മുന്നിലെത്തിക്കുന്നു. വാര്‍ത്ത പ്രചരണം- എ എസ് ദിനേശ്.