സി എന്‍ എ-
കൊച്ചി:
മലയാളത്തില്‍ വമ്പന്‍ വിജയം നേടിയ 'ഉയരെ' എന്ന ചിത്രത്തിന് ശേഷം മനു അശോകന് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'കാണെക്കാണെ'.
'ഉയരെ'യുടെ തിരക്കഥാകൃത്തുക്കളായ ബോബി സഞ്ജയ് തന്നെയാണ് ഇക്കുറിയും മനു അശോകന് വേണ്ടി തിരക്കഥ എഴുതുന്നത്.
ഡ്രീംകാച്ചറിന്റെ ബാനറില്‍ ടി ആര് ഷംസുദ്ധീന് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ടോവിനോ തോമസ്, സുരാജ് വെഞ്ഞാറമൂട്, ഐശ്വര്യ ലക്ഷ്മി എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
'ഉയരെ'ക്കു ശേഷം സംവിധായകന് മനുഅശോകന്‍, തിരക്കഥാകൃത്തുക്കളായ ബോബി സഞ്ജയ്, നടന് ടോവിനോ തോമസ് എന്നിവര്‍ കൈകോര്‍ക്കുന്ന 'കാണെക്കാണെ' യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ താര പ്രമുഖരുടെ ഫേസ്ബുക്ക് പേജിലൂടെ പുറത്തിറങ്ങി.
സുരാജ് വെഞ്ഞാറമൂടിന്റെ തികച്ചും വ്യത്യസ്തമായ രൂപ മാറ്റത്തോടെ വന്ന പോസ്റ്ററില്‍ ടോവിനോ തോമസും ഐശ്വര്യ ലക്ഷ്മിയും ഉണ്ട്.
കൗതുകമുണര്‍ത്തുന്ന പോസ്റ്ററിന് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്.