CNA
തിരു:
സ്വതന്ത്ര ഭാരതത്തിന്റെ എഴുപത്തിയഞ്ചാം വാര്‍ഷിക ദിനാഘോഷം 'കാപ്പ' എന്ന ചിത്രത്തിന്റെ ലൊക്കേഷനിലും സംഘടിപ്പിച്ചു.
നിര്‍മ്മാതാവ് ഡോള്‍വിന്‍ കുര്യാക്കോസ് ദേശീയ പാതക ഉയര്‍ത്തി. ചടങ്ങില്‍ 'കാപ്പ'യിലെ താരങ്ങളും അണിയറ പ്രവര്‍ത്തകരും പങ്കു ചേര്‍ന്നു.
തീയറ്ററുകളില്‍ വമ്പന്‍ വിജയം നേടിയ 'കടുവ'ക്ക് ശേഷം പൃഥ്വിരാജും ഷാജി കൈലാസും ഒരുമിക്കുന്ന ബിഗ് ബജറ്റ് ചിത്രമായ 'കാപ്പ'യുടെ ചിത്രീകരണം തിരുവനന്തപുരത്ത് പുരോഗമിക്കുന്നു.
ജിനു വി ഏബ്രഹാം, ഡോള്‍വിന്‍ കുര്യാക്കോസ്, ദിലീഷ് നായര്‍ എന്നിവരുടെ പങ്കാളിത്തത്തിലാണ് ഈ സിനിമയുടെ ചിത്രീകരണം പുരോഗമിക്കുന്നത്.
തിയ്യേറ്റര്‍ ഓഫ് ഡ്രീംസ്, ഫെഫ്ക റൈറ്റേഴ്സ് യൂണിയന്റെ സഹകരണത്തില്‍ നിര്‍മ്മിക്കുന്ന ചിത്രമാണ് 'കാപ്പ'.
ഇന്ദുഗോപന്റെ പ്രശസ്ത നോവലായ 'ശങ്കുമുഖി'യെ അടിസ്ഥാനപ്പെടുത്തിയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുങ്ങുന്നത്. ഇന്ദുഗോപന് തന്നെയാണ് ചിത്രത്തിന്റെ രചനയും നിര്‍വ്വഹിക്കുന്നത്.
തിരുവനന്തപുരത്തെ ലോക്കല്‍ ഗുണ്ടകളുടെ പശ്ചാത്തലത്തിലാണ് ചിത്രത്തിന്റെ കഥ പറയുന്നത്.
പൃഥ്വിരാജിനെ കൂടാതെ ആസിഫ് അലി, അപര്‍ണ ബാലമുരളി, അന്ന ബെന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ദിലീഷ് പോത്തന്, ജഗദീഷ്, നന്ദു എന്നിവരും ചിത്രത്തിന്റെ താരനിരയില്‍ ഉണ്ട്.
ജോമോന് ടി ജോണ്‍ ഛായഗ്രഹണം നിര്‍വ്വഹിക്കുന്നു. ആര്‍ട്ട് ഡയറക്ടര്‍- ദിലീപ് നാഥ്, എഡിറ്റര്‍- ഷമീര്‍ മുഹമ്മദ്, പ്രൊഡക്ഷന്‍ കണ്ട്രോളര്- സഞ്ചു ജെ, അസോസിയേറ്റ് ഡയറക്ടര്‍- മനു സുധാകരന്, കലാസംവിധാനം- ദിലീപ് നാഥ്, വസ്ത്രാലങ്കാരം- സമീറ സനീഷ്, മേക്കപ്പ്- സജി കാട്ടാക്കട, സ്റ്റില്‍സ്-
ഹരി തിരുമല, അസിസ്റ്റന്റ് ഡയറക്ടേഴ്സ്- ഗിരീഷ് ആറ്റിങ്ങല്‍, അഖിലന്, അയൂബ് ഖാന്, അനൂപ്, രമ്യ. ചീഫ് അസോസിയേറ്റ് ക്യാമറമാന്- അനീഷ്, രവീന്ദ്രന് അസോസിയേറ്റ് ക്യാമറമാന്- സുദേവ്, അസിസ്റ്റന്റ് ക്യാമറമാന്- നിതിന്‍ നായര്‍, സൂരജ് എസ് നായര്‍, ശ്രീബാല് എന്‍. പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്സ്-
മനോജ് എന്‍, പ്രതാപന് കല്ലിയൂര്‍, ലൊക്കേഷന്‍ മാനേജര്‍- സന്തോഷ് അരുവിക്കര, സ്പോട്ട് എഡിറ്റര്‍- അജാസ്, അസോസിയേറ്റ് ആര്‍ട്ട് ഡയറക്ടര്‍- രാജേഷ് മേനോന്, ഫോക്കസ് പുള്ളര്‍- ശ്രീനിവാസ്, പി.ആര്.ഒ- ശബരി.
Online PR - CinemaNewsAgency.Com