സി എന്‍ എ
കൊച്ചി:
ഫെഫ്ക റൈറ്റേഴ്സ് യൂണിയനു വേണ്ടി തീയേറ്റര്‍ ഓഫ് ഡ്രീംസിന്റെ ബാനറില്‍ ഡോള്‍വിന്‍ കുര്യാക്കോസ്, ജിനു വി എബ്രഹാം, ദിലീഷ് നായര്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന 'കാപ്പ' എന്ന ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങി.
പ്രശസ്ത സംവിധായകനും ഛായാഗ്രാഹകനായ വേണു ഒരുക്കുന്ന ഈ ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍, മലയാളത്തിലെ പ്രമുഖ താരങ്ങളായ മമ്മുട്ടി, മോഹന്‍ലാല്‍, മഞ്ജുവാര്യര്‍, പൃഥ്വിരാജ്, ആസിഫ് അലി, അന്ന ബെന്‍ എന്നിവരുടെ ഫേസ്ബുക്ക് പേജിലൂടെയാണ് റിലീസ് ചെയ്തത്. പൃഥ്വിരാജ്, മഞ്ജു വാര്യര്‍, ആസിഫ് അലി, അന്ന ബെന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളാവുന്ന ഈ ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് ജി. ആര് ഇന്ദുഗോപനാണ്.
തിരുവനന്തപുരം നഗരത്തിലെ ഗുണ്ടകളുടെ കഥയാണ് കാപ്പ പറയുന്നത്. സാനു ജോണ്‍ വര്‍ഗീസ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു.
എഡിറ്റര്‍ മഹേഷ് നാരായണന്, സംഗീതം ജസ്റ്റിന് വര്‍ഗീസ്.
അന്വേഷിപ്പിന്‍ കണ്ടെത്തും എന്ന സിനിമക്ക് ശേഷം തീയേറ്റര്‍ ഓഫ് ഡ്രീംസ് നിര്‍മ്മിക്കുന്ന ഈ സിനിമ ഫെഫ്കയിലെ ഒരു യൂണിയന്റെ ആദ്യ നിര്‍മ്മാണ സംരംഭം കൂടിയാണ്. സിനിമയില്‍ നിന്നുള്ള വരുമാനം സംഘടനയിലെ അംഗങ്ങള്‍ക്കുള്ള പെന്ഷന് പദ്ധതിയിലേക്കാണ് ഉപയോഗിക്കുന്നത്. ഏറെ നാളുകള്‍ക്ക് ശേഷം പൃഥ്വിരാജും ആസിഫലിയും ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകതയും ഇതിനുണ്ട്.
പ്രൊഡക്ഷന്‍ കണ്ട്രോളര്- സഞ്ജു ജെ, കല- ദിലീപ് നാഥ്, വസ്ത്രാലങ്കാരം- സമീറ സനീഷ്, മേക്കപ്പ്- റോണക്സ് സേവ്യര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- അനില്‍ മാത്യൂസ്, സ്റ്റില്‍സ്- ഹരി തിരുമല, ഡിസൈന്‍സ്- ഓള്‍ഡ്മോങ്ക്സ്, വാര്‍ത്ത പ്രചരണം- എ എസ് ദിനേശ്.
Online PR - CNA.