Editor - MM Kamath
കൊച്ചി:
പെരിയാര്‍വാലി ക്രിയേഷന്‍സിന്റെ ബാനറില്‍ സഖില്‍ രവീന്ദ്രന് കഥ എഴുതി സംവിധാനം ചെയ്ത 'കാടകലം' ആമസോണ്‍ പ്രൈമില്‍ റിലീസായി.
ജിന്റോ തോമസും സഖില്‍ രവീന്ദ്രനും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ എഴുതിയിരിക്കുന്നത്.
ഇതിനോടകം തന്നെ 'കാടകലം' നിരവധി അവാര്‍ഡുകള്‍ നേടിയിട്ടുണ്ട്.
മാസ്റ്റര്‍ ഡാവിഞ്ചി സതീഷും സിനിമാ താരവും നാടക പ്രവര്‍ത്തകനുമായ സതീഷ് കുന്നോത്തുമാണ് സിനിമയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചലച്ചിത്രതാരം കോട്ടയം പുരുഷനും മറ്റ് താരങ്ങളും ആദിവാസികളും ചിത്രത്തില്‍ കഥാപാത്രങ്ങളാകുന്നുണ്ട് എന്നത് ഈ ചിത്രത്തിന്റെ ഒരു പ്രത്യേകതയാണ്.
ബി.കെ. ഹരിനാരായണന്റെ വരികള്‍ക്ക് പി.എസ്. ജയഹരി സംഗീതം പകരുന്നു.
കാടിന്റെ നിലനിനില്‍പ്പും ആദിവാസികളുടെ പ്രശ്നങ്ങളും അച്ഛന് മകന് ബന്ധത്തിന്റെ തീവ്രതയും നിറഞ്ഞ കഥയാണ് 'കാടകലം' പറയുന്നത്.
ഇടുക്കി ഡാമിന്റെ പരിസര പ്രദേശത്ത് ഉള്‍വനത്തിലായിരുന്നു സിനിമയുടെ ഭൂരിഭാഗവും ചിത്രീകരണം.
ക്യാമറ- റെജി ജോസഫ്, എഡിറ്റിംഗ്- അംജാത് ഹസ്സന്, കല- ബിജു ജോസഫ്, മേക്കപ്പ്- രാജേഷ് ജയന്, ബിന്ദു ബിജുകുമാര്‍, പ്രൊഡക്ഷന്‍ കണ്ട്രോളര്- രാജു കുറുപ്പന്തറ, പ്രൊഡക്ഷന്‍ എക്സിക്യുട്ടിവ്- സുബിന് ജോസഫ്, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍- ജിന്റോ തോമസ്, അസിസ്റ്റന്റ് ഡയറക്ടര്‍- സ്വാതിഷ് തുറവൂര്‍, നിഖില്‍ ജോര്‍ജ്, പോസ്റ്റര്‍ ഡിസൈനിങ്- ഉമര്‍ മുക്താര്‍.
നിലവില്‍ ആമസോണിന്റെ യുകെ, യുഎസ് പ്ലാറ്റ്ഫോമുകളില്‍ റീലീസ് ആയ 'കാടകലം' ഉടനെ ഇന്ത്യയില്‍ റിലീസ് ചെയ്യും.
Online PR - CinemaNewsAgency.Com
Amazon Prime Link:
UK: https://www.amazon.co.uk/dp/B09GT9H5PL/
US: https://www.amazon.com/gp/video/detail/B09GTD81BY/