എഎസ് ദിനേശ്
കൊച്ചി :
ധ്യാന്‍ ശ്രീനിവാസനെ നായകനാക്കി നവാഗതനനായ ജിത്തു വയലില്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് 'കടവുള്‍ സകായം നടന സഭ' സത്യനേശന് നാടാര്‍ എന്ന കേന്ദ്ര കഥാപാത്രത്തെ ധ്യാന്‍ ശ്രീനിവാസന് അവതരിപ്പിക്കുന്ന ഈ ചിത്രത്തിലേക്ക് നായികയെ ആവശ്യമുണ്ട്.
രാജശ്രീ ഫിലിംസിന്റെ ബാനറില്‍ കെ ജി രമേശ്, സീനു മാത്യൂസ് എന്നിവര്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ സംഭാഷണം ബിപിന്‍ ചന്ദ്രന് എഴുതുന്നു.
'ബെസ്റ്റ് ആക്ടര്‍', '1983', 'പാവാട', 'സൈറ ഭാനു' എന്നി ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം ബിപിന്‍ ചന്ദ്രന് രചന നിര്‍വ്വഹിക്കുന്ന ചിത്രമാണിത്.
അഭിനന്ദ് രാമാനുജന് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു. സംഗീതം- സാം സിഎസ്, പ്രൊജക്റ്റ് ഡിസൈനര്‍- ബാദുഷ, കലാ സംവിധാനം- നിമേഷ് താനൂര്‍ നിര്‍വഹിക്കുന്നു. എഡിറ്റര്‍- പ്രവീണ്‍ പ്രഭാകര്‍, മേക്കപ്പ്- ശ്രീജിത്ത് ഗുരുവായൂര്‍, വസ്ത്രാലങ്കാരം- ആഷ എം തോമസ്സ്, സ്റ്റില്‍സ്- വിഷ്ണു എസ് രാജന്, വാര്‍ത്ത പ്രചരണം-എഎസ് ദിനേശ്.