CNA
തിരു:
പ്രശസ്ത ചലച്ചിത്ര, നാടക നടന് കൈനകരി തങ്കരാജ്(77) അന്തരിച്ചു.
കൊല്ലം കേരളപുരം വേലം കോണത്ത് സ്വദേശിയാണ് തങ്കരാജ്. പ്രശസ്ത നാടക പ്രവര്ത്തകന് കൃഷ്ണന്‍കുട്ടി ഭാഗവതരുടെ മകനാണ്.
10,000 വേദികളില്‍ പ്രധാന വേഷങ്ങളില്‍ തിളങ്ങിയ അപൂര്‍വ്വം നാടകനടന്മാരില് ഒരാളായ തങ്കരാജ് കെഎസ്ആര്‍ടിസിയിലെയും കയര്‍ബോര്‍ഡിലെയും ജോലി ഉപേക്ഷിച്ചായിരുന്നു അഭിനയത്തിലേക്ക് കടന്നുവന്നത്.
ഇടക്കാലത്ത് നാടകരംഗത്തു നിന്നും വിലക്ക് ഏര്‍പ്പെടുത്തിയപ്പോഴാണ് സിനിമാരരംഗത്ത് എത്തുന്നത്.
പ്രേം നസീര്‍ നായകനായി എത്തിയ 'ആനപ്പാച്ചന്' ആയിരുന്നു ആദ്യ ചിത്രം. ചിത്രത്തില്‍ പ്രേംനസീറിന്റെ അച്ഛനായിട്ടായിരുന്നു അഭിനയിച്ചത്.
ഈ ചിത്രത്തിനുശേഷം 'അച്ചാരം അമ്മിണി ഓശാരം ഓമന', 'ഇതാ ഒരു മനുഷ്യന്', തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചു.
പിന്നീട് വീണ്ടും കെപിഎസി നാടക ഗ്രൂപ്പില്‍ ചേര്‍ന്നെങ്കിലും അധികം നാള് കഴിയുംമുന്പ് നാടകപ്രവര്‍ത്തനം മതിയാക്കി വീണ്ടും സിനിമയില്‍ സജീവമായി.
അതിനിടെ ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത 'ഈ.മ.യൗ' എന്ന ചിത്രത്തിലെ മുഖ്യവേഷത്തിലൂടെ സിനിമാപ്രേമികള്‍ക്കും അദ്ദേഹം സുപരിചിതനായി.
'ലൂസിഫര്‍' എന്ന ചിത്രത്തിലെ കൃഷ്ണന് നെടുമ്പള്ളി, 'ഇഷ്ക്' എന്ന ചിത്രത്തിലെ മുരുകന്, 'ഹോം' എന്ന ചിത്രത്തിലെ അപ്പച്ചന് എന്നീ കഥാപാത്രങ്ങള്‍ ഏറെ ശ്രദ്ധേയമായിരുന്നു. കൂടാതെ 'അണ്ണന് തമ്പി', 'ആമേന്‍' എന്നീ ചിത്രങ്ങളിലെ കഥാപാത്രങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഏകദേശം 35ല്‍പരം ചിത്രങ്ങളില്‍ കൈനകരി തങ്കരാജ് അഭിനയിച്ചിട്ടുണ്ട്.