CNA
തിരു:
നവീകരിച്ച തിരുവനന്തപുരം കൈരളി, ശ്രീ, നിള തിയേറ്റര്‍ സമുച്ചയത്തിന്റെ ഉദ്ഘാടനം, ഈ സര്‍ക്കാരിന്റെ രണ്ടാം നൂറുദിന കര്‍മപരിപാടിയില്‍ ഉള്‍പ്പെടുത്തി നാളെ (16ന്) നിര്‍വ്വഹിക്കും.
12 കോടി രൂപ ചെലവഴിച്ചാണ് അന്താരാഷ്ട്ര നിലവാരത്തില്‍ ആധുനിക സൗകര്യങ്ങളോടെ നവീകരണ പ്രവര്‍ത്തികള്‍ പൂര്‍ത്തിയാക്കിയത്.
കേരളത്തിലെ ഏറ്റവും മികച്ച സിനിമാ അനുഭവങ്ങളിലൊന്ന് ഈ തിയേറ്റര്‍ സമ്മാനിക്കും.