സി എന്‍ എ-
കൊച്ചി:
സിനിമാ രംഗത്ത് പ്രവര്‍ത്തിക്കുന്നവരുടെ വാട്സ് ആപ്പ് കൂട്ടായ്മയായ 'വെള്ളിത്തിര' അണിയിച്ചൊരുക്കുന്ന ഹ്രസ്വ ചിത്രം 'കാക്ക' റിലീസിന് തയ്യാറെടുക്കുന്നു. 'കാക്ക'യുടെ ക്യാരക്ടര്‍ പോസ്റ്ററുകള്‍ പുറത്തിറങ്ങി.
വെള്ളിത്തിര പ്രൊഡക്ഷന്‍സിന്റെ ബാന്നറില്‍ അജു അജീഷ് ആണ് ചിത്രത്തിന്റെ എഡിറ്റിംഗും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്. ടോണി ലോയ്ഡ് അരുജയാണ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്.
അജു അജീഷ്, ഷിനോജ് ഈനിക്കല്‍ ഗോപിക സ ദാസ് എന്നിവരുടേതാണ് തിരക്കഥ. പശ്ചാത്തല സംഗീതം എബിന് സാഗര്‍, അനീഷ് കൊല്ലോളിയുടെ വരികള്‍ക്ക് പ്രദീപ് ബാബു സംഗീതം നല്കിയിരിക്കുന്നു. സുബൈര്‍ പാങ് ആര്‍ട്ടും ജോഷി ജോസ് വിജേഷ് കൃഷ്ണന് എന്നിവര്‍ മേക്കപ്പും നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തിന്റെ ക്രീയേറ്റീവ് ഹെഡ് അല്‍ത്താഫ് പി ടി ആണ്. ചിത്രം ഉടന്‍ പ്രേക്ഷകരിലേക്കെത്തും.