സി എന്‍ എ-
കൊച്ചി:
ടൊവിനൊ തോമസിനെ നായകനാക്കി രോഹിത് വി എസ് സംവിധാനം ചെയ്യുന്ന 'കള' എന്ന സിനിമയുടെ ടീസര്‍ ടൊവിനൊവിന്റെ
ഫേസ്ബുക് പേജിലൂടെ റിലീസ് ചെയ്തു.
'അഡ്വഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടന്', 'ഇബ് ലീസ്' എന്നീ ചിത്രങ്ങള്‍ക്ക് ശേഷം രോഹിത് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'കള'. ലാല്‍, ദിവ്യപിള്ള, ആരിഷ്, '18ആം പടി' ഫെയിം നൂര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന അഭിനേതാക്കള്‍.
ത്രില്ലര്‍ മൂഡില്‍ ഒരുക്കിയിരിക്കുന്ന കുടുംബ ചിത്രമാണ് 'കള' യദു പുഷ്പകരനും, രോഹിത് വി എസും ചേര്‍ന്ന് തിരക്കഥ എഴുതിയിരിക്കുന്നു.
അഡ്വഞ്ചേഴ്സ് കമ്പനി, ജൂവിസ് പ്രൊഡക്ഷന്‍സ് എന്നീ ബാനറില്‍ സിജുമാത്യു, നേവിസ് സേവ്യര്‍ എന്നിവര്‍ ചേര്‍ന്നാണ് സിനിമ നിര്‍മ്മിച്ചിരിക്കുന്നത്.
ടൊവിനോ തോമസ്, രോഹിത് വി എസ്, അഖില്‍ ജോര്‍ജ് എന്നിവര്‍ സഹ നിര്‍മ്മാതാക്കളാണ്.
ഛായാഗ്രഹണം- അഖില്‍ ജോര്‍ജ്, എഡിറ്റര്‍- ചാമന് ചാക്കോ, ശബ്ദസംവിധാനം- ഡോണ്‍ വിന്‍സെന്റ്, പ്രൊഡക്ഷന്‍ ഡിസൈന്‍- ജ്യോതിഷ് ശങ്കര്‍, കോസ്റ്റ്യൂം- സമീറ സനീഷ്, മേക്കപ്പ്- ആര് ജി, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- ജയകൃഷ്ണ, പ്രൊഡക്ഷന്‍ കണ്ട്രോളര്- റിന്നി ദിവാകര്‍.