സി എന്‍ എ-
ഇരിങ്ങാലക്കുട:
പ്രമുഖ മിമിക്രി കലാകാരനും മാരുതി കാസറ്റ്സ് ഉടമയുമായ കലാഭവന്‍ കബീര്‍(45) അന്തരിച്ചു.
ചൊവ്വാഴ്ച രാത്രി എട്ട് മണിക്ക് ഇരിങ്ങാലക്കുട ക്രൈസ്റ്റ് വിദ്യാനികേതന്‍ ഷട്ടില്‍ അക്കാദമിയില്‍ കളിക്കുന്നതിനിടെ തളര്‍ന്ന് വീഴുകയായിരുന്നു. തുടര്‍ന്ന് തൃശൂര്‍ ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
കലാഭവന്‍ മണിയുടെ കടുത്ത ആരാധകനും സുഹൃത്തുമായിരുന്നു കബീര്‍.
മാരുതി കാസറ്റിന് വേണ്ടി കലാഭവന്‍ മണിയുമായി സഹകരിച്ച് കബീര്‍ ഒരുക്കിയ നാടന്‍ പാട്ടുകളുടെ കാസറ്റുകളും സീഡികളും കേരളത്തില്‍ നാടന്‍ പാട്ടുകളുടെ രംഗത്ത് തരംഗം സൃഷ്ടിച്ചിരുന്നു.
മാരുതി കാസറ്റ്സിലൂടെ പുറത്തിറങ്ങിയ ഓഡിയോയും വീഡിയോയും കലാഭവന്‍ മണിയുടെ നാടന്‍ പാട്ടുകള്‍ കൂടുതല്‍ ശ്രദ്ധനേടാന്‍ സഹായകമാകുകയായിരുന്നു.