CNA
ആറ്റിങ്ങല്‍:
അനശ്വര നടന് കലാഭവന്‍ മണിയുടെ 51-ാം ജന്മദിനത്തോടനുബന്ധിച്ച് കലാഭവന്‍ മണി സേവനസമിതിയും അറേബ്യന്‍ ഫാഷന്‍ ജ്വല്ലറിയും സംയുക്തമായി സംഘടിപ്പിച്ച അവാര്‍ഡ് നൈറ്റ് നിറവ് 2021-22, 2021 ഡിസംബര്‍ 31, 2022 ജനുവരി 1 തീയതികളില്‍ ആറ്റിങ്ങലിന്റെ മണ്ണില്‍ വളരെ ഗംഭീരമായി നടന്നു.
സാംസ്കാരിക, സിനിമ, രാഷ്ട്രീയ പ്രമുഖര്‍ പങ്കെടുത്ത പുരസ്കാര രാവില്‍ പുതുതലമുറയിലെ കലാകാരന്മാരെ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി ഫോര്‍ട്ട് ഫിലിം ഫെസ്റ്റിവലും 51 ക്യാന്‍സര്‍ രോഗികള്‍ക്ക് ധനസഹായവും 51 നിര്‍ദ്ധനരായവര്‍ക്ക് വസ്ത്ര വിതരണവും വിശിഷ്ട വ്യക്തികളുടെ നേതൃത്വത്തില്‍ നല്കി. കൂടാതെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന 51 വിശിഷ്ടവ്യക്തികളെ നിറവ് പുരസ്കാരം നല്കി ആദരിച്ചു.
ക്യാന്‍സര്‍ രോഗികള്‍ക്കായുള്ള ധന സഹായ വിതരണത്തിന്റെ ഉദ്ഘാടനം അഡ്വക്കേറ്റ് അടൂര്‍ പ്രകാശ് എംപി നിര്‍വഹിച്ചു.
അറേബ്യന്‍ ഫാഷന്‍ ജൂവല്ലറി ഡയറക്ടര്‍ അബ്ദുല്‍ നാസര്‍ കലാഭവന്‍ മണി സേവന സമിതി ചെയര്മാന് അജില്‍ മണിമുത്ത് എന്നിവര്‍ ചടങ്ങിന് നേതൃത്വം നല്കി.
ആറ്റിങ്ങല്‍ എം.എല്‍.എ ഒ എസ് അംബിക സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്തു.
ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി ജി ആര് അനില്‍, വി കെ പ്രശാന്ത് എം.എല്‍.എ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
ചടങ്ങിനോടനുബന്ധിച്ച് അനേകം കലാപരിപാടികളും സംഘടിപ്പിച്ചിരുന്നു. നിരവധി സിനിമാ സീരിയല്‍ താരങ്ങളും രാഷ്ട്രീയ സാംസ്കാരിക പ്രമുഖരും ചടങ്ങില്‍ പങ്കെടുത്തു. ചടങ്ങില്‍ അഭിനയ മുദ്ര പുരസ്കാരം ഇന്ദ്രന്‍സ് സേവന പുരസ്കാരം വി കെ പ്രശാന്ത് എം.എല്‍.എ പരിസ്ഥിതി സ്നേഹ പുരസ്കാരം വാവ സുരേഷ് എന്നിവര്‍ക്ക് നല്കി ആദരിച്ചു. തുടര്‍ന്ന് നിരവധി വ്യക്തിത്വങ്ങളെയും അവാര്‍ഡുകള്‍ നല്കി ചടങ്ങില്‍ ആദരിച്ചു.
Online PR - CinemaNewsAgency.Com