Editor- MM Kamath
കൊല്ലം:
കേരളത്തിലെ കലാ സാംസ്കാരിക സാമൂഹിക, പത്രപ്രവര്‍ത്തന മേഖലകളില്‍ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചവര്‍ക്ക് നല്കി വരുന്ന കലാദീപത്തിന്റെ 2021 ലെ അവാര്‍ഡ് പ്രഖ്യാപിച്ചു.
എസ്.ചെട്ടിയാര്‍ എഡിറ്റോറിയല്‍ അവാര്‍ഡിന് ദീപിക ദിനപത്രത്തിന്റെ കൊല്ലം ബ്യൂറോ ചീഫ് S.R സുധീര്‍ കുമാറും, സിനിമാ രംഗത്തെ സംഭാവനയ്ക്ക് രഞ്ജിത്ത് V. ഗോപാലും, ദൃശ്യമാധ്യമ രംഗത്തെ സംഭാവനയ്ക്ക് റിപ്പോര്‍ട്ടര്‍ TV, കൊല്ലം ചീഫ് ഷമീറിനും, സീരിയല്‍ രംഗത്തെ സംഭാവനയ്ക്ക് അനില്‍ മത്തായിയും, സാമൂഹിക പ്രവര്‍ത്തന രംഗത്തെ മികിച്ച സേവനത്തിന് നിഷ സ്നേഹക്കൂടും അര്‍ഹരായി.
കൂടാതെ കലാദീപത്തിന്റെ പ്രത്യേക ആദരവിന് മികച്ച പൊതുപ്രവര്‍ത്തനം കണക്കിലെടുത്ത് D. ഗീതാകൃഷ്ണനും, സാഹിത്യ രംഗത്ത് നിന്ന് രശ്മി രാജും അര്‍ഹരായി.
മാനേജിംഗ് ഡയറക്ടര്‍ കെ.സി ഷിബു, ജയചന്ദ്രന് കേരള ശബ്ദം, ഡോ. നൈനാന്, കെ. കെ. മണി എന്നിവര്‍ ചേര്‍ന്നാണ് അവാര്‍ഡിന് അര്‍ഹരായവരെ തെരഞ്ഞെടുത്തത്.
ഡിസംബര്‍ 18 ന് കൊല്ലത്ത് നടക്കുന്ന ചടങ്ങില്‍ അവാര്‍ഡ് ജേതാക്കള്‍ക്ക് പുരസ്കാരം കൈമാറും.
Online PR - CinemaNewsAgency.Com