CNA
കൊച്ചി:
സന്തോഷ് കീഴാറ്റൂര്‍, റഫീഖ് ചൊക്ലി, ഷാരൂഖ് ഷാജഹാന്, ലതാ ദാസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ബിജു സി കണ്ണന് കഥയെഴുതി സംവിധാനം ചെയ്യുന്ന 'കാലവര്‍ഷക്കാറ്റ്' നവംബര്‍ ഇരുപത്തിയൊമ്പതിന് തന്ത്രം മീഡിയ റിലീസ് പ്രദര്‍ശനത്തിനെത്തിക്കുന്നു.
ജയന്‍ചേര്‍ത്തല, സാജന് പള്ളുരുത്തി, രമേശ് കുറുമശ്ശേരി, ജയരാജ് സെഞ്ച്വറി, ആന്റോ മരട്, ഫസല്‍ വല്ലന, രാജേഷ്, രാജന് മനക്കലാത്ത്, തഴവ സഹദേവന്, ഹരികുമാര്‍ ആലുവ, ബാബു മണപ്പിള്ളി, അംബിക മോഹന്‍, മിന്നു, ബെല്ല ജോണ്‍, നീരജ, കെ പി ഏ സി അനിത തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
എസ് ആര് എം സിനിമാസിന്റെ ബാനറില്‍ സവാദ് ആലുവ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം സുമേഷ് ശാസ്ത നിര്‍വ്വഹിക്കുന്നു.
സന്തോഷ് അമ്പാട്ട്, എം മഞ്ജു രാമന് എന്നിവര്‍ ചേര്‍ന്ന് തിരക്കഥ സംഭാഷണമെഴുതുന്നു.
പ്രകാശ് മാരാര്‍ എഴുതിയ വരികള്‍ക്ക് തേജ് മെര്വിന് സംഗീതം പകരുന്നു.
എഡിറ്റര്‍- ലിന്സണ് റാഫേല്‍, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- ഷബ്ന സവാദ്, പ്രൊഡക്ഷന്‍ കണ്ട്രോളര്- സാനു വടുതല, കല- കാള്‍ട്ടണ്‍ പീറ്റര്‍, മേക്കപ്പ്- രാജേഷ് രവി, വസ്ത്രാലങ്കാരം- അഭിലാഷ് ആര്, സ്റ്റില്‍സ്- ശ്യാം പുളികണക്കു, പരസ്യകല- സജീഷ് എം ഡിസൈന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- അരുണ്‍ ലാല്‍, ഡിഐ- മഹാദേവന്, വിഎക്സ്എഫ്- ജിനേഷ് ശശിധരന്, പി ആര് ഒ- എ എസ് ദിനേശ്.
Online PR - CinemaNewsAgency.Com