എംഎം കമ്മത്ത്-
കൊച്ചി :
'അങ്കമാലി ഡയറീസി'ല്‍ അപ്പാനി രവി എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധ നേടിയ നടന് ശരത് കുമാര്‍ നായകനാകുന്ന പുതിയ വെബ് സീരീസ് ഒരുങ്ങുന്നു. ഉണ്ണി ഭവാനി സംവിധാനം ചെയ്യുന്ന 'കാളിയാര്‍ കോട്ടേജ്' എന്ന വെബ് സീരീസിലാണ് അപ്പാനി ശരത് നായകനാകുന്നത്. ഫ്യൂച്ചര്‍ ഫിലിംസിന്റെ ബാനറി ഒരുങ്ങുന്ന സീരിസിന് ക്യാമറമാന് ആനന്ദ് സതീഷ് ആണ്. ശരത് തമിഴില്‍ അഭിനയിച്ച 'ഓട്ടോ ശങ്കര്‍' എന്ന വെബ് സീരീസ് ഏറെ ശ്രദ്ധ നേടിയിട്ടുണ്ട്. തമിഴ്നാടിനെ ഒരുകാലത്ത് കിടുകിടാ വിറപ്പിച്ച ഗുണ്ടാനേതാവായിരുന്ന ഗൗരി ശങ്കര്‍ എന്ന ഓട്ടോ ശങ്കറിന്റെ ജീവിതമായിരുന്നു ZEE5ല്‍ സ്ട്രീം ചെയ്ത 'ഓട്ടോ ശങ്കര്‍' വെബ് സീരീസ് അവതരിപ്പിച്ചിരുന്നത്. അപ്പാനി ശരതാണ് ഇതില്‍ ഓട്ടോ ശങ്കറായി എത്തിയത്. ഈ വെബ് സീരിസിലൂടെ അപ്പാനി ശരത് തെന്നിന്ത്യന്‍ സിനിമാലോകത്ത് ശ്രദ്ധിക്കപ്പെട്ട താരമായി മാറി. വില്ലന്‍ വേഷത്തിലൂടെ സിനിമാ ലോകത്തെത്തിയ താരം ലാല്‍ജോസ് ഒരുക്കിയ 'വെളിപാടിന്റെ പുസ്തകം', 'പോക്കിരി സൈമണ്‍', 'പൈപ്പിന് ചുവട്ടിലെ പ്രണയം', 'സച്ചിന്', 'ലവ് എഫ്എം' തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. മണിരത്നം സംവിധാനം ചെയ്ത 'ചെക്ക ചിവന്ത വാന'ത്തിലും വിശാല്‍ നായകനായ 'സണ്ടക്കോഴി-2' തുടങ്ങിയ തമിഴ് സിനിമകളിലും അഭിനയിച്ചുകഴിഞ്ഞു. 'ചാരം', 'ബെര്‍നാര്‍ഡ്', 'ചുങ്കം കിട്ടിയ ആട്ടിന്‍കൂട്ടം' തുടങ്ങി നിരവധി സിനിമകളാണ് ശരത്തിനെ നായകനായി ഒരുങ്ങിക്കൊണ്ടിരിക്കുന്നത്.