CNA
കൊച്ചി:
നഗരത്തില്‍ ചെറുകിട മോഷണങ്ങള്‍ നടത്തിപ്പോരുന്ന രണ്ടു കള്ളന്മാരുടേയും അവര്‍ക്കിടയിലേക്ക് എത്തപ്പെടുന്ന ഒരു പൊലീസ് ഉദ്യോഗസ്ഥന്റേയും കഥ തികച്ചും രസാകരമായി അവതരിപ്പിക്കുന്ന 'കള്ളന് ഡിസൂസ' എന്ന ചിത്രത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായിരിക്കുന്നു.
നവാഗതനായ ജിത്തു കെ. ജയനാണ് ഈ ചിത്രം സംവിധാനം ചെയ്യന്നത്.
റാംഷി അഹമ്മദ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ റാം ഷി മുഹമ്മദ് ഈ ചിത്രം നിര്‍മ്മിക്കുന്നു.
കോ പ്രൊഡ്യൂസേര്‍സ്- സാന്ദ്രാ തോമസ്, തോമസ് ജോസഫ് പട്ടത്താനം. എക്സിക്കുട്ടീവ് പ്രൊഡ്യൂസര്‍- ജയന്ത് മാമ്മന്‍.
പൂര്‍ണ്ണമായും നര്‍മ്മമുഹൂര്‍ത്തങ്ങളിലൂടെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിലെ അഭിനേതാക്കള്‍ ഇപ്പോഴത്തെ ഏറ്റവും ജനപ്രിയരായ അഭിനേതാക്കളാണ്.
ഡിസൂസ, ഗംഗാധരന് എന്നിവരാണ് കള്ളന്മാര്.
ഒന്നിച്ചാണ് ഇവരുടെ പ്രവൃര്‍ത്തനങ്ങള്‍ ഒരു മോഷണത്തിനിടയില്‍ ഡിസൂസ രക്ഷ പെട്ടെത്തിയത് നഗരത്തിലെ ഉന്നത പൊലീസ് ഉദ്യോഗസ്ഥനായ സി.ഐ. മനോജിന്റെ വീട്ടിലാണ്.
പൊലീസ് ഉദ്യോഗസ്ഥന്റെ വീട്ടില്‍ അകപ്പെട്ട കള്ളന്റെ ജീവിതത്തില്‍ പിന്നീട് അരങ്ങേറുന്ന സംഭവങ്ങളാണ് അത്യന്തം രസകരമായ മുഹൂര്‍ത്തങ്ങളിലൂടെ അവതരിപ്പിക്കുന്നത്.
സൗബിന് ഷാഹിര്‍ ഡിസൂസയേയും ഹരീഷ് കണാരന് ഗംഗാധരനെയും അവതരിപ്പിക്കുന്നു.
സി.ഐ. മനോജിനെ അവതരിപ്പിക്കുന്നത് ദിലീഷ് പോത്തനാണ്.
ഈ ചിത്രത്തിലെ മറ്റൊരു പ്രധാനമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് സുരഭി ലക്ഷ്മിയാണ്.
വിജയരാഘവന്, ഡോ. റോണി, ശ്രീജിത്ത് രവി, സന്തോഷ് കീഴാറ്റൂര്‍, പ്രേംകുമാര്‍, വിനോദ് കോവൂര്‍, രമേഷ് ശര്‍മ്മ, കൃഷ്ണകുമാര്‍, അപര്‍ണാ നായര്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ഹരിനാരായണന്, ബിനു മുന്വേരാ എന്നിവരുടെ വരികള്‍ക്ക് ലിയോടോം, പ്രശാന്ത് കര്‍മ്മ എന്നിവര്‍ ഈണം പകര്‍ന്നിരിക്കുന്നു.
അരുണ്‍ ചാലില്‍ ആണ് ഛായാഗ്രാഹകന്‍. എഡിറ്റിംഗ്- റിസാല്‍ ജയ്നി.
കലാസംവിധാനം- ശ്യാം കാര്ത്തികേയന്, കോസ്റ്റ്യം ഡിസൈന്‍- സുനില്‍ റഹ്മാന്, മേക്കപ്പ്- അമല്‍, ക്രിയേറ്റീവ് കോണ്ട്രിബ്യൂട്ടര്- സൈലക്സ് ഏബ്രഹാം,
അസ്സോസ്സിയേറ്റ് ഡയറക്ടര്‍- സനല്‍, പ്രൊഡക്ഷന്‍ മാനേജര്‍- ജസ്റ്റിന് കൊല്ലം, പ്രൊഡക്ഷന്‍ എക്സിക്കുട്ടിവ്- വിനോദ് മംഗലത്ത്, പ്രൊഡക്ഷന്‍ കണ്ട്രോളര്- ബാദ്ഷ.
നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായ ഈ ചിത്രം ജനുവരി അവസാനവാരത്തില്‍ പ്രദര്‍ശനത്തിനെത്തുന്നു.
-വാഴൂര്‍ ജോസ്.
ഫോട്ടോ- സിബി ചീരന്‍.
Online PR - CinemaNewsAgency.Com