സി എന്‍ എ-
കൊച്ചി:
'ഒരു മെക്സിക്കന്‍ അപാരത' എന്ന ചിത്രത്തിന് ശേഷം മണികണ്ഠന് അയ്യപ്പയുടെ സംഗീതത്തില്‍ ഒരുക്കുന്ന 'ഷാപ്പ് പാട്ടി'ന് വരികള്‍ എഴുതിയിരിക്കുന്നത് മുത്തു ആലക്കലാണ്.
കാക്കതുരുത്ത് ഗ്രാമത്തിലെ പാമ്പ് സാബുവിന്റെയും ഗിരിജ ടീച്ചറുടെയും പ്രണയ കലാപമാണ് കഥയുടെ ഇതിവൃത്തം. കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത് അനീഷ് ഗോവിന്ദ് ആണ്.
30 ഓളം കലാകാരന്മാരെ അണിനിരത്തി ലോക്ക്ഡൗണ്‍ പരിമിതികള്‍ക്കുള്ളില്‍ ചിത്രീകരിച്ച പാട്ട്, കള്ളിന് പിന്നാലെ പായുന്ന കാക്കതുരുത്ത് നിവാസികളുടെ കഥ കൂടിയാണ് പറയുന്നത്. കള്ളും, കലാപവും, പ്രണയവും കൂടി ചേരുമ്പോള്‍ കാക്കതുരുത്തുകാരുടെ പെരുന്നാള്‍ ആരംഭിക്കുകയാണ്.
ഈ വരുന്ന ജനുവരി 3 ന് BUBUZ VLOG by ANEESH GOVIND എന്ന യൂട്യൂബ് ചാനലില്‍, മലയാളത്തിലെ പ്രമുഖ താരങ്ങളായ മഞ്ജു വാരിയര്‍, വിനീത് ശ്രീനിവാസന്, സൗബിന് സാഹിര്‍ എന്നിവര്‍ ചേര്‍ന്ന് റിലീസ് ചെയ്യുന്നു.
നിര്‍മ്മാണം സംവിധാനം അനീഷ് ഗോവിന്ദ്. ചായാഗ്രഹണം- ജിതിന് വി രാജ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- നിഷാദ് ഹസ്സന്, അസോസിയേറ്റ് ഡയറക്ടര്‍- സനല്‍ സ ബാബു, എഡിറ്റിംഗ് & കളറിങ്- ബിബിന്‍ C A ബിലാല്‍, മേക്കപ്പ്- ജിത്ത് വടൂക്കര, പോസ്റ്റര്‍- ബ്ലാക്ക് മാജിക് സ്റ്റുഡിയോസ് & അധിന് ഒല്ലൂര്‍, പ്രൊഡക്ഷന്‍ കണ്ട്രോളര്- ത്രായാംബക് റണ്‍ ദേവ്, ആര്‍ട്ട്- ത്രായാംബക് റണ്‍ ദേവ് & വാസുദേവ്, ലൊക്കേഷന്‍ മാനേജര്‍- വേണു പാതേര്ണ, വസ്ത്രലങ്കാരം- മെല്വിന് തൃശ്ശൂര്‍.
അനീഷ് ഗോവിന്ദ്, സീത, വിജയന് കൊള്ളന്നൂര്‍, രാജന്, ശശിധരന് A S അറക്കല്‍, ഷൈജ വിജയന്, ശ്യാം, ബൈജു പൂത്തോള്‍ തുടങ്ങിയവര്‍ അഭിനയിക്കുന്നു.