MM Kamath
കൊച്ചി:
'കസ്തൂരിമാന്‍' എന്ന പ്രേക്ഷക പ്രീതി നേടിയ സീരിയലിലൂടെ ശ്രദ്ധേയമായ ശ്രീറാം രാമചന്ദ്രനും കൂടെ ഗോപിക അനിലും ചേര്‍ന്ന് അഭിനയിച്ച 'കല്യാണി' എന്ന മ്യൂസിക് ആല്‍ബം Muzik247 എന്ന യൂട്യൂബ് ചാനലിലൂടെ റിലീസായി.
മറ്റ് അഭിനേതാക്കള്‍ സലാം കല്‍പ്പറ്റ, ആന്‍ റോസ് ബിനു.
ശ്രാവണ്‍ ശങ്കര്‍ സംവിധാനം ചെയ്തിരിക്കുന്ന ഈ മ്യൂസിക് ആല്‍ബത്തില്‍ ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത് ജിതിന് ലാല്‍ വിജയ്യും ആവണി മല്‍ഹറും ചേര്‍ന്നാണ്.
ആല്‍ബത്തിന്റെ സംഗീതസംവിധാനവും ഗാനരചനയും നിര്‍വ്വഹിച്ചിരിക്കുന്നതും ജിതിന് ലാല്‍ വിജയ് തന്നെയാണ്.
'ഒരു ഭര്‍ത്താവ് ഭാര്യ ബന്ധം, അച്ഛന് മകള്‍ ബന്ധം പോലെ മധുരമാണ്. ഒരു ഭര്‍ത്താവ് തന്റെ പിതാവിനെപ്പോലെ തന്റെ ഇണയെ പരിപാലിക്കുകയും സ്നേഹിക്കുകയും ചെയ്യുന്നതാണ് സന്തോഷം' എന്ന സന്ദേശമാണ് 'കല്യാണി' എന്ന മ്യൂസിക് ആല്‍ബം നല്‍കുന്നത്.
നിര്‍മ്മാണം: ബ്ലൂ മൊണാര്‍ക്ക് എന്റര്ടെയിന്മെന്റ്സ്, ചായാഗ്രഹണം സമോദ് അലക്സ്, എഡിറ്റിംഗ്: ടിനു ജോര്‍ജ് വെള്ളിക്കുന്നേല്‍, ഡിഐ: തോമസ് കുര്യന്, ടൈറ്റില്‍ ആനിമേഷന്‍ & വിഎഫ്എക്സ്: മനു വര്‍ഗീസ്, എസ്എഫ്എക്സ്: അതുല്‍ വിജയന്, ഡബ്ബിംഗ്: അനന്ത് എസ് കാന്ത്, അസിസ്റ്റന്റ് ക്യാമറാമാന്: ജോയല്‍ ഫിലിപ്പ്, കല: മേഘ ദിലീപ്, മേക്കപ്പ്: ഷിന്‍സി ബഷീര്‍, മിക്സ് & മാസ്റ്ററിംഗ്: രഞ്ജിത്ത് രാജന്, മിക്സ്ഹബ് സ്റ്റുഡിയോസ് കോട്ടയം, സാങ്കേതിക സഹായം: ബിനു മാത്യു, ദീപ ബിനു, അനു മേനോന്, ക്രിയേറ്റീവ് സ്യൂട്ട്: അമല മീഡിയ ഹൗസ്, കോഴിക്കോട്, ആശയവും പോസ്റ്റര്‍: ജയറാം രാമചന്ദ്രന്, Online PR - CinemaNewsAgency.Com