സി എന്‍ എ-
ചെന്നൈ:
ഉലഗനയകന് കമല്‍ഹാസനെ നായകനാക്കി ലോകേഷ് കനകരാജ് ഒരുക്കുന്ന 'വിക്രം' എന്ന ചിത്രത്തില്‍ വില്ലന്‍ വേഷത്തില്‍ കൊറിയോഗ്രാഫറും നടനും സംവിധായകനുമായ രാഘവ ലോറന്‍സ് എത്തുന്നതായ റിപ്പോര്‍ട്ട്.
തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷമാകും ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുക.
കമലിന്റെ 232 ആമത് സിനിമ ആയിരിക്കും 'വിക്രം'. ഗ്യാംഗ്സ്റ്റര്‍ സിനിമയായാണ് ചിത്രം ഒരുങ്ങുന്നത് എന്നാണ് നേരത്തെ പുറത്തിറങ്ങിയ ടീസറില്‍ നിന്നുള്ള സൂചന.
പൊളിറ്റിക്കല്‍ ത്രില്ലറായി ചിത്രീകരിക്കപ്പെടുന്ന സിനിമ ഒറ്റ ഷെഡ്യൂളില്‍ പൂര്‍ത്തിയാക്കാനാണ് അണിയറപ്രവര്‍ത്തകരുടെ തീരുമാനം. അനിരുദ്ധ് രവിചന്ദറാണ് സംഗീതം ഒരുക്കുന്നത്.
കമല്‍ഹാസന്റെ നിര്‍മ്മാണ കമ്പനിയായ രാജ്കമല് ഫിലിംസാണ് ചിത്രം നിര്‍മ്മിക്കുന്നത്.