എഎസ്സ് ദിനേശ്-
കൊച്ചി:
നിവിന്‍ പോളി, വിനയ് ഫോര്‍ട്ട്, ഗ്രേയ്സ് ആന്റണി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി 'ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന് വേര്‍ഷന്‍ 5.25' എന്ന ഹിറ്റ് ചിത്രത്തിനു ശേഷം രതീഷ് ബാലകൃഷ്ണന് പൊതുവാള് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'കനകം കാമിനി കലഹം' എറണാകുളത്ത് ചിത്രീകരണം ആരംഭിച്ചു.
ജൂനിയര്‍ പിക്ച്ചേഴ്സിന്റെ ബാനറില്‍ നിവിന്‍ പോളി നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ ജോയ് മാത്യു, സുധീഷ്, ജാഫര്‍ ഇടുക്കി, രാജേഷ് മാധവ്, ശിവദാസ് കണ്ണൂര്‍, അന്‍സല്‍, വിന്‍സി അലോഷ്യസ് തുടങ്ങിയ പ്രമുഖരും അഭിനയിക്കുന്നു.
വിനോദ് ഇല്ലംപ്പള്ളി ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു. സംഗീതം- യാക്ക്സണ്‍ ഗാരി പെരേര, നേഹ നായര്‍, എഡിറ്റര്‍- മനോജ് കന്നോത്ത്.
പ്രൊഡക്ഷന്‍ കണ്ട്രോളര്- പ്രവീണ്‍ ബി മേനോന്, കല- അനീഷ് നാടോടി, മേക്കപ്പ്- സാബു പുല്‍പ്പള്ളി, വസ്ത്രാലങ്കാരം- കല്‍ട്ട് റിവോലൂഷന്, വാര്‍ത്ത പ്രചരണം- എഎസ് ദിനേശ്.