സി എന്‍ എ-
കൊച്ചി:
മലയാളത്തിലെ ആദ്യത്തെ സമ്പൂര്‍ണ്ണ നിശ്ചല ദൃശ്യ കവിത ആവിഷ്ക്കാരം പുറത്തിറങ്ങി. സ്റ്റില്‍ ഫോട്ടോകളിലൂടെ കവിതയുടെ അര്‍ത്ഥ തലങ്ങള്‍ പ്രേക്ഷകര്‍ക്ക് അനുഭവ വേദ്യമാകുന്ന രീതിയിലാണ് ചിത്രീകരണം. കുമാരന് പാണന്റെമുക്ക് എഴുതിയ 'കനല്' എന്ന കവിതയാണ് ഫോട്ടോഗ്രാഫുകളിലൂടെ ചിത്രീകരിച്ചിരിക്കുന്നത്.
സിനിമാ നിശ്ചല ഛായാഗ്രാഹകന്‍ കണ്ണന് പള്ളിപ്പുറമാണ് ചിത്രങ്ങള്‍ പകര്‍ത്തിയത്. ഈ നൂതന ആശയം ആവിഷ്ക്കരിച്ച് സംവിധാനം ചെയ്തത് നടനും സംവിധായകനുമായ എ കെ നൗഷാദ് ആണ്. വേള്‍ഡ് മലയാളി ഫെലോഷിപ്പ് നിസ്വ ഒമാന്‍ (WMF) ആണ് നിര്‍മ്മാണം.
ഷൈന്‍ ആറ്റിങ്ങല്‍, മായാ സുകു, ബീനാരാജേഷ്, സല്മാന് ഫാര്‍സി, ധര്മ്മന് ചിറമൂല, കുമാരി ആര്യ സുരേഷ്, മാസ്റ്റര്‍ അബി ഷൈന്‍ എന്നിവര്‍ വേഷമിട്ടു. വിപിന്‍ പള്ളിപ്പുറം ഛായാഗ്രഹണ സഹായി ആയി. ക്രിയാത്മക സഹായം അനില്‍ വെന്നിക്കോട്. പി.ആര്.ഓ.- അസിം കോട്ടൂര്‍. ആദ്യ ദിനം തന്നെ ഫെയ്സ്ബുക്കിലൂടെ നിരവധി പ്രേക്ഷകര്‍ ഈ കവിതാ ദൃശ്യാവിഷ്കാരം കണ്ടു കഴിഞ്ഞു.