എഎസ് ദിനേശ്-
കൊച്ചി: :
സൈജു കുറുപ്പ്, സിജോയ് വര്‍ഗ്ഗീസ്, മിയ ജോര്‍ജ്ജ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി പ്രൊഫസ്സര്‍ സതീഷ് പോള്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'കാണ്മാനില്ല'.
അനന്തു അനില്‍, കിഷോര്‍ മാത്യു, ഷിംന കുമാര്‍, നയന എല്‍സ തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്‍.
ഫിംഗര്‍ പ്രിന്റ്, കാറ്റ് വിതച്ചവര്‍ എന്നീ ചിത്രങ്ങള്‍ക്കുശേഷം സതീഷ് പോള്‍ സംവിധാനം ചെയുന്ന ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ സിനിമയാണ് 'കാണ്മാനില്ല'.
നഗരത്തിന്റെ തൊട്ടടുത്തുള്ള ഒരു ഗ്രാമത്തില്‍ നിന്നും ഒരാളെ കാണാതാകുന്നതിനെ തുടര്‍ന്ന് ഉണ്ടാകുന്ന ഒരു അന്വേഷണവും അതിനോടനുബന്ധിച്ചുണ്ടാകുന്ന സംഭവവികാസങ്ങളമാണ് 'കാണ്മാനില്ല'എന്ന ചിത്രത്തില്‍ പ്രതിപാദിക്കുന്നത്.
ബ്ലാക്ക് മരിയ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ജോബിന് ജോര്‍ജ്ജ് കണ്ണാത്തുക്കുഴി, അഡ്വക്കേറ്റ് ഷിബു കുര്യാക്കോസ് പാറയ്ക്കല്‍, സിമ്മി ജോര്‍ജ്ജ് ചെട്ടിശ്ശേരില്‍ എന്നിവര്‍ ചേര്‍ന്നു നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ജോബി ജോര്‍ജ്ജ് നിര്‍വ്വഹിക്കുന്നു.
ധന്യാ സ്റ്റീഫന്‍,നിരഞ്ജ്,എ സുരേഷ് എന്നിവരുടെ വരികള്‍ക്ക് പ്രദീപ് ടോം ഈണം പകരുന്നു.എഡിറ്റര്വിജി എബ്രാഹം.