എഎസ് ദിനേശ്-
കൊച്ചി:
'പരുന്ത്', 'എന്തിനാടീ പൂങ്കൊടി' എന്നീ നാടന്‍ പാട്ടുകള്‍ക്കു ശേഷം മണികണ്ഠന് പെരുമ്പടപ്പ് ആലപിക്കുന്ന പുതിയ ഗാനം 'കണ്ണേ പൊന്നേന്ന്' ഇന്ന് വൈകീട്ട് ആറ് മണിക്ക് മക്കള്‍ ശെവന്‍ വിജയ് സേതുപതി റിലീസ് ചെയ്യും.
ഗാനരചനയും സംഗീത സംവിധാനവും ആലാപനവും മണികണ്ഠന് പെരുമ്പടപ്പ് തന്നെ നിര്‍വ്വഹിക്കുന്ന ഈ ആല്‍ബത്തില്‍ രാജേഷ് ചേര്‍ത്തല പുല്ലാങ്കുഴല്‍ വായിക്കുന്നു.
വിജയ് സേതുപതിയുടെ പുതിയ ചിത്രമായ 'രണസിങ്ക'ത്തിലെ 'പറവൈകളെ...' എന്ന ഗാനം മണികണ്ഠന് പെരുമ്പടപ്പാണ് പാടിയിട്ടുള്ളത്.
ക്യാമറ- വിദ്യാസാഗര്‍, എഡിറ്റര്‍- സൂര്യ ദേവ്, പ്രൊജ്കറ്റ് ഡിസൈനര്‍- ദിനേശ് നായര്‍ മുംബൈ, റിലീസ്- ഒകെഎം മ്യൂസിക്.