സി എന്‍ എ-
കൊച്ചി:
എട്ടാമത് ഇന്ത്യന്‍ സിനി ഫിലിം ഫെസ്റ്റിവലില്‍ മികച്ച ഫീച്ചര്‍ ഫിലിമായും പതിമൂന്നാമത് ജയ്പൂര്‍ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിലും 'കാന്തി' തിരഞ്ഞെടുക്കപ്പെട്ടു. അന്റാക്യ ഫിലിം ഫെസ്റ്റിവല്‍, തുര്‍ക്കി (സ്പെഷ്യല്‍ ജൂറി അവാര്‍ഡ്), ഇന്ത്യന്‍ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍, ബോസ്റ്റണ്‍ (Best Feature Film), മുംബൈ സിനി ഫിലിം ഫെസ്റ്റിവല്‍ (Best Feature Film), ഇന്ത്യന്‍ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍, പുണെ (ഒഫീഷ്യല്‍ സെലക്ഷന്) എന്നീ അവാര്‍ഡുകളും നേടിയിരുന്നു. സഹസ്രാരാ സിനിമാസിന്റെ ബാനറില്‍ ആര്. സന്ദീപ് നിര്‍മ്മിച്ചിരിക്കുന്ന സിനിമയുടെ സംവിധായകന് അശോക് ആര് നാഥ് ആണ്.
ICFFല്‍ 60 രാജ്യങ്ങളില്‍ നിന്നായി 460 ഓളം ചിത്രങ്ങള്‍ എത്തിയിരന്നു. അതില്‍ നിന്നു നാമനിര്‍ദ്ദേശപ്പട്ടികയില്‍ ഉള്‍പ്പെട്ട ഏക മലയാള ചിത്രം 'കാന്തി'യാണ്. നീലമ്മയുടെയും മകള്‍ കാന്തിയുടെയും കഥ പറയുന്ന സിനിമയില്‍ കൃഷ്ണശ്രീ, ഷൈലജ പി അമ്പു, സാബു പ്രൗഡീന്, അരുണ്‍ പുനലൂര്‍, ബിനി പ്രേംരാജ്, ഡോ. സന്ദീപ്, ഡോ. ആസിഫ് ഷാ, പ്രവീണ്‍ കുമാര്‍, വിജയന് മുഖത്തല, സുരേഷ് മിത്ര, മധു ബാലന് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രത്തില്‍ കേന്ദ്ര കഥാപാത്രമായ കാന്തിയെ അവതരിപ്പിച്ചിരിക്കുന്നത് സിനിമ പ്രൊഡക്ഷന്‍ കണ്ട്രോളര് ജയശീലന്‍ കുടവട്ടൂറിന്റെ മകളാണ്.
കേരളത്തിന്റെ തെക്കേ അറ്റത്ത് അഗസ്ത്യാര്‍ വനഭൂമിയില്‍ അഗസ്ത്യന്റെ പിന്മുറക്കാരാണ് കാണിക്കാര്‍ സമൂഹം. അവരുടെ ജീവിതാനുഭവങ്ങളുടെ സത്യസന്ധമായ ആവിഷ്കാരമാണ് 'കാന്തി'. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട സമൂഹത്തിന്റെ അതിജീവനം, ആദിവാസി ചൂഷണം ഇതെല്ലാം നീലമ്മയെന്ന കഥാപാത്രത്തിയിലൂടെ ചിത്രത്തില്‍ അവതരിപ്പിക്കപ്പെടുന്നുണ്ട്. ചെറുത്തു നില്ക്കുന്ന സ്ത്രീ സമൂഹത്തിന്റെ നേര്‍കാഴ്ചയാണ് 'കാന്തി'.
തിരക്കഥ, സംഭാഷണം- അനില്‍ മുഖത്തല, ഛായാഗ്രഹണം- സുനില്‍ പ്രേം എല്‍. എസ്, എഡിറ്റിഗ്- വിജില്‍ Fx, പശ്ചാത്തല സംഗീതം- രതീഷ് കൃഷ്ണ, കലാസംവിധാനം- വിഷ്ണു എരുമേലി, മേക്കപ്പ്- ലാല്‍ കരമന, കോസ്റ്റ്യൂം- റാഫിര്‍ തിരൂര്‍, അസ്സോസിയേറ്റ് ഡയറക്ടേഴ്സ്- ജിനി സുധാകരന്, സുരേഷ് ഗോപാല്‍. അസി. ഡയറക്ടേഴ്സ്- അരുണ്‍ ഉടുമ്പന്‍ചോല, കല്ലട ബാലമുരളി. സൗണ്ട് എഞ്ചിനീയര്‍- എന്‍.ഹരികുമാര്‍, സൗണ്ട് എഫക്ട്സ്- സുരേഷ് & സാബു, സ്റ്റില്‍സ്- ജോഷ്വാ പി വര്‍ഗ്ഗീസ്, പ്രൊഡ. കണ്ട്രോളര്- വിജയന് മുഖത്തല, പ്രൊഡ. മാനേജര്‍- മണിയന് മുഖത്തല, സ്റ്റുഡിയോ- ചിത്രാഞ്ജലി, പി.ആര്.ഒ- അജയ് തുണ്ടത്തില്‍.
ശ്രീ മൗലി ക്രീയേറ്റീവ് മാര്‍ക്കറ്റിംഗ് ആണ് ഈ സിനിമയുടെ അന്താരാഷ്ട്ര മാര്‍ക്കറ്റിംഗ് നിര്‍വഹിച്ചിരിക്കുന്നത്.