എഎസ് ദിനേശ്-
കൊച്ചി :
പ്രശസ്ത സിനിമ ഫോട്ടോഗ്രാഫര്‍ പ്രേംലാല്‍ പട്ടാഴി ആദ്യമായി സംവിധാനം നിര്‍വഹിക്കുന്ന ഹ്രസ്വചിത്രം 'കന്യാകുഴി' റിലീസിനൊരുങ്ങുന്നു. MEDOO എന്റര്ടൈന്മെന്റ്സിന്റെ ബാനറില്‍ പാര്‍വണ പ്രവീണ്‍ ലാല്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്.
ലോക്ഡോണ്‍ കാലത്ത് പരിമിതിക്കുള്ളില്‍ നിന്നും ചിത്രീകരണം പൂര്‍ത്തികരിച്ച ഈ ഹ്രസ്വചിത്രത്തില്‍ മുഖ്യ കഥാപാത്രം അവതരിപ്പിച്ചിരിക്കുന്നത് 'കോട്ടയം', 'കുട്ടന് പിള്ളയുടെ ശിവരാത്രി' എന്നി സിനിമകളില്‍ ശ്രദ്ധേയമായ കഥാപാത്രം കൈകാര്യം ചെയ്ത ആനന്ദ് വി കാര്യാട്ടും ഒപ്പം പുതുമുഖങ്ങളായ വിശാഖ് വിജയരാജന്‍ ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്ന സാദിഖ് എന്നിവരും ചേര്‍ന്നാണ്.
നടന് അസിഫ് അലിയുടെ ഫേസ്ബുക്ക് പേജിലൂടെ Skylark Pictures Entertainment യുട്യൂബ് ചാനലില്‍ 24/10/2020 ശനിയാഴ്ച വൈകിട്ട് 6 മണിക്ക് ചിത്രം റിലീസാകുന്നു.