CNA
കൊച്ചി:
ഇടുക്കി ജില്ലയിലെ മലയോര കുടിയേറ്റ പ്രദേശമായ വെള്ളത്തൂവല്‍ എന്ന ഗ്രാമത്തിന്റെ പശ്ചാത്തലത്തില്‍ ബാഡ്മെന്റണ്‍ കളിയില്‍ ഏറെ തല്‍പ്പരനായ ഒരു യുവാവിന്റെ സ്വപ്ന സാക്ഷാത്ക്കാരത്തിന്റെ കഥ പറയുന്ന ചിത്രമാണ് 'കപ്പ്'.
ഇന്‍ഡ്യക്കു വേണ്ടി കളിക്കുക, ഒളിമ്പിക്സില്‍ പങ്കെടുക്കുക എന്നതാണ് കണ്ണന് എന്ന യുവാവിന്റെ ലക്ഷ്യം. അതിനായുള്ള അവന്റെ ശ്രമങ്ങള്‍ക്കൊപ്പം നാടും വീടും, സ്കൂളുമൊക്കെ അവനോടൊപ്പം ചേരുകയാണ്.
ഈ ഗ്രാമത്തിന്റെ ആചാരാനുഷ്ടാനങ്ങളും ജീവിതവും ഇതിനിടയിലൂടെ ഉരിത്തിരിയുന്ന പ്രണയവുമെല്ലാം ചേര്‍ന്നുള്ള ഒരു ക്ലീന്‍ എന്റെര്ടെയ്നറായിയിരിക്കും ഈ ചിത്രം.
നവഗതനായ സഞ്ജു വി. സാമുവല്‍ ആണ് 'കപ്പ്' സംവിധാനം ചെയ്യുന്നത്.
അനന്യ ഫിലിംസിന്റെ ബാനറില്‍ ആല്വിന് ആന്റണി നിര്‍മ്മിക്കുന്ന പുതിയ ചിത്രമാണ് 'കപ്പ്'. 'ലൗ ഓള് പ്ലേ' എന്നാണ് 'കപ്പിന്റെ ടാഗ്ലൈന്.
ചിത്രത്തിന്റെ പൂജയും ടൈറ്റില്‍ ലോഞ്ചും അഞ്ചുമന ക്ഷേത്രത്തില്‍ വെച്ച് നടന്നു.
തദവസരത്തില്‍ സംവിധായകനും നടനുമായ ബേസില്‍ ജോസഫ് ആദ്യ ഭദ്രദീപം തെളിയിച്ചു.
തുടര്‍ന്ന് ശീമതി ജെസ്സി, ടിനി ടോം, ലിസ്റ്റിന് സ്റ്റീഫന്‍, സിബി കെ. തോമസ്, ഔസേപ്പച്ചന്, ലീനാ ആന്റണി, ബീനാ ബീഗം, മുംതാസ് ഷിബു, എന്നിവര്‍ ഈ ചടങ്ങ് പൂര്‍ത്തീകരിച്ചു.
പ്രശസ്ത സംവിധായകരായ അല്‍ഫോന്‍സ് പുത്രന് സ്വിച്ചോണ്‍ കര്‍മ്മവും സിദ്ദിഖ്, ഫസ്റ്റ് ക്ലാപ്പും നല്കി. തുടര്‍ന്ന് ആദ്യ ഷോട്ടും ചിത്രീകരിച്ചു.
മാത്യു തോമസ്, ബേസില്‍ ജോസഫ്, ഗുരു സോമസുന്ദരം, ആനന്ദ് റോഷന്, ഇന്ദ്രന്‍സ്, ജൂഡ് ആന്റണി, നമിതാ പ്രമോദ്, തുഷാര, എന്നിവര്‍ക്കൊപ്പം രണ്ട് പുതുമുഖ നായികമാരും ചിത്രത്തില്‍ കഥാപാത്രങ്ങളായെത്തുന്നുണ്ട്.
നിര്‍മ്മാതാവ് ഷിബു തമീന്‍സിന്റെ മകള്‍ റിയാ ഷിബുവാണ് ഒരു നായിക. രണ്ടാമത്തെ നായികയുടെ പേര് ഇതുവരെ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടില്ല.
സംഗീതം- ഷാന്‍ റഹ്മാന്, ഗാനരചന- മനു മന്‍ജിത്, ഛായാഗ്രഹണം- നിഖില്‍ എസ്. പ്രവീണ്‍, എഡിറ്റിംഗ്- റെക്സണ്‍ ജോസഫ്, കലാസംവിധാനം- ജോസഫ് നെല്ലിക്കല്‍, തിരക്കഥ- അഖിലേഷ് ലതരാജ്, ഡെന്‍സണ്‍ ഡുറോം.
കോസ്റ്റ്യൂം- നിസാര്‍ അഹമ്മദ്, മേക്കപ്പ്- ജിതേഷ് പൊയ്യ, പ്രൊഡക്ഷന്‍ കണ്ട്രോളര്- നന്ദു പൊതുവാള്, പ്രൊഡക്ഷന്‍ എക്സിക്കുട്ടീവ്- പൗലോസ് കുറുമുറ്റം, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- രഞ്ജിത്ത് മോഹന്‍, മുകേഷ് വിഷ്ണു.
സ്റ്റില്‍- സിബി ചീരന്‍, ഡിസൈന്‍- ആനന്ദ് രാജേന്ദ്രന്.
ഫെബ്രുവരി ഏഴു മുതല്‍ അടിമാലി, വെള്ളത്തൂവല്‍ പ്രദേശങ്ങളിലായി ഈ സിനിമയുടെ ചിത്രീകരണം ആരംഭിക്കുന്നു.
- വാഴൂര്‍ ജോസ്.
ഫോട്ടോ- സിബി ചീരന്‍.
Online PR - CinemaNewsAgency.Com