സി എന്‍ എ-
കൊച്ചി:
നടന് മുസ്തഫ തിരക്കഥ എഴുതി സംവിധാനം ചെയ്ത 'കപ്പേള' എന്ന ചിത്രം തെലുങ്കിലേക്ക് റീമേക്ക് ചെയ്യുന്നു. മുസ്തഫയുടെ ആദ്യ സംവിധാനസംരംഭമായ 'കപ്പേള'യില്‍ കേന്ദ്രകഥാപത്രത്തെ അവതരിപ്പിച്ചത് അന്നാ ബെന്‍ ആണ്. ലോക്ഡൌണ് പ്രഖ്യാപിച്ച സമയത്ത് തീയേറ്ററില്‍ പ്രദര്‍ശിപ്പിച്ചിരുന്ന ചിത്രങ്ങളിലൊന്നായിരുന്നു 'കപ്പേള'. തെലുങ്കിലേക്ക് റീമേക്ക് ചെയ്യുന്ന 'കപ്പേള'യില്‍ അനിഘ സുരേന്ദ്രനാണു നായിക. മലയാളത്തില്‍ ബാലതാരമായി അഭിനയിച്ചു തുടങ്ങിയ അനിഘ ഇപ്പോള്‍ തമിഴില്‍ അറിയപ്പെടുന്ന അഭിനേത്രിയാണ്. ബാലതാരമായും അനിയത്തി വേഷങ്ങളിലും തിളങ്ങിയ അനിഘ നായികയാകുന്ന ആദ്യ ചിത്രമാണിത്. സിത്താര എന്റര്ടെയിന്മെന്റ്സ് ആണ് സിനിമ നിര്‍മ്മിക്കുന്നത്.
അനിഘയുടെ ജന്മദി നത്തിനാണ് ഈ വാര്‍ത്ത പുറത്ത് വന്നതെന്നകാര്യവും ശ്രദ്ധേയമാണ്.