എ എസ് ദിനേശ്-
കോഴിക്കോട് :
ടി എ റസാക്കിന്റെ സംവിധാന സഹായി മലയാള സിനിമയിലെത്തി, തുടര്‍ന്ന് പ്രമുഖ സംവിധായകരുടെ സംവിധാന സഹായിയായ രൂപേഷ് ആദ്യമായി സംവിധാനം ചെയ്യുന്ന 'കരുണ' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ടൈറ്റിലും പ്രശസ്ത നടനും സംവിധായകനുമായ ദിലീഷ് പോത്തന് റിലീസ് ചെയ്തു.
കമല്‍ ചിത്രമായ കറുത്ത പക്ഷികളിലൂടെ ശ്രദ്ധേയയായി, ബാല നടിക്കുള്ള സംസ്ഥാന അവാര്‍ഡ് നേടിയ മാളവിക നായര്‍ ഈ ചിത്രത്തില്‍ മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
മലയാളത്തിലെ പ്രധാന താരങ്ങള്‍ അഭിനയിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം വിനോദ് ജി മധു നിര്‍വ്വഹിക്കുന്നു.
ഗുഡ് ഹോപ്സ് ഫിലിംസിന്റെ ബാനറില്‍ മഞ്ജുഷ് നിര്‍മ്മിക്കുന്ന 'കരുണ' എന്ന ചിത്രത്തിന്റെ രചന രൂപേഷ്, മഞ്ജുഷ് എന്നിവര്‍ ചേര്‍ന്ന് നിര്‍വ്വഹിക്കുന്നു.
ഡോ. മിനി രൂപേഷ് എഴുതിയ വരികള്‍ക്ക് മോഹന്‍ സിത്താര സംഗീതം പകരുന്നു.
എഡിറ്റര്‍- ശ്യാം ശശിധരന്, പ്രൊഡക്ഷന്‍ കണ്ട്രോളര്- തോബിയാസ്, കല- മില്‍ട്ടണ്‍, മേക്കപ്പ്- പട്ടണം ഷാ, വസ്ത്രാലങ്കാരം- റസാഖ് തിരൂര്‍, സ്റ്റില്‍സ്- സനീഷ് മാനസ, പരസ്യകല- സുധീഷ് ലളിത, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- ഷാജന് എസ് കല്ലായി.
ദേശീയഅന്തര്‍ദേശീയ വിഷയം പശ്ചാത്തലമാക്കി ഒരുക്കുന്ന 'കരുണ'യുടെ ചിത്രീകരണം ഏപ്രില്‍ ഏഴിന് കോഴിക്കോട് ആരംഭിക്കുന്നു.
പി ആര് ഒ- എ എസ് ദിനേശ്.
Online PR - CinemaNewsAgency.Com