അഞ്ജു അഷ്റഫ്-
ചെന്നൈ:
തമിഴ് സിനിമയില്‍ കോമഡി ആര്‍ട്ടിസ്റ്റുകളുടെ മുന്‍നിരയിലുള്ള പേര് കാരനാണ് കരുണാസ്. പോപ് സിംഗറും ഡാന്‍സറുമായ കരുണാസ് ഡിഗ്രിക്ക് പഠിക്കു സമയത്താണ് ബാല സംവിധാനം ചെയ്ത 'നന്ദ'യില്‍ കൊമേഡിയനായി അഭിനയിക്കുന്നത്. സിനിമ ഹിറ്റായതോടെ കരുണാസ് എന്ന പുതിയ കൊമേഡിയനും ശ്രദ്ധിക്കപ്പെട്ടു. തുടര്‍ന്ന് 'ബാബാ', 'പിതാമഹന്', 'വസൂല്‍ രാജ', 'പൊള്ളാത്തവന്' തുടങ്ങി ഒരുപിടി സിനിമകളില്‍ അഭിനയിച്ചു. 2008ല്‍ 'ദിണ്ഡിഗല്‍ സാരഥി', 'അംബാസമുദ്രം അംബാനി' എന്നീസിനിമകളില്‍ നായകവേഷം.
കൊമേഡിയനായും വില്ലനായും ക്യാരക്ടര്‍ വേഷങ്ങളിലും നായകനായുമൊക്കെ തമിഴ് സിനിമയില്‍ നിറഞ്ഞു നിന്നിരുന്ന കരുണാസ് തമിഴ്നാട്ടിലെ തിരുവാടാണൈ എന്ന മണ്ഡലത്തില്‍ എഐഎ ഡിഎംകെ പാര്‍ട്ടിയുടെ എംഎല്‍എ ആണ്. 2016 ലെ തിരഞ്ഞെടുപ്പില്‍ രണ്ടില ചിഹ്നത്തില്‍ മത്സരിച്ചു ജയിച്ച് എം എല്‍ എയായതോടെ പൊതു പ്രവര്‍ത്തകനെന്ന നിലയില്‍ മുഴുവന്‍ സമയവും ജനങ്ങളോടൊപ്പം നില്‍ക്കുകയാണ്. 2016 ന് ശേഷം ഒരു സിനിമയിലും കരുണാസ് അഭിനയിച്ചിട്ടില്ല. സിനിമാനടന് എന്നതിനപ്പുറത്ത് ഗായകനും സംഗീത സംവിധായകനും നിര്‍മ്മാതാവുമൊക്കെയായി സിനിമയുടെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിച്ചിരുന്നു.
ഭാര്യ ഗ്രേസ് അറിയപ്പെടുന്ന പിന്നണി ഗായികയാണ്. നിരവധി സിനിമകളില്‍ അവര്‍ പാടിയിട്ടുണ്ട്. സ്റ്റേജ് ഷോകളിലെ സ്ഥിരം സാന്നിധ്യമായിരുന്നു. കരുണാസ്-ഗ്രേസ് ദമ്പതികള്‍ക്ക് രണ്ടു മക്കള്‍. ഒരാണും ഒരു പെണ്ണും. ധനുഷിന്റെ സൂപ്പര്‍ഹിറ്റ് ചിത്രമായ 'അസുരനി'ല്‍ ധനുഷിന്റെ മകനായി അഭിനയിചിരിക്കുന്നത് കരുണസിന്റെ മകന് കെന്‍ കരുണാസാണ്. അച്ഛനും അമ്മയ്ക്കും വെല്ലുവിളി ഉയര്‍ത്തിയാണ് മകന്റെ സിനിമ പ്രവേശമെന്ന് തമിഴകത്ത് അടക്കം പറച്ചിലുണ്ട്.
കരുണാസിനെയും ഭാര്യ ഗ്രേസിനെയും ചേര്‍ത്ത് ആദ്യമായിട്ടാണ് ഇങ്ങനെ ഒരു ഫോട്ടോ ഷൂട്ട്. എന്നുവച്ചാല്‍ കരുണാസിന്റെ സിനിമാജീവിതത്തിലെ 20 വര്‍ഷങ്ങള്‍ക്കിടയില്‍ നടക്കുന്ന ആദ്യ ഫോട്ടോഷൂട്ടാണിത്. സിനിമയില്‍ പല വേഷങ്ങള്‍ ചെയ്തിട്ടുണ്ടെങ്കിലും ഈയൊരു രൂപത്തിലും ഭാവത്തിലും ഇതിനുമുമ്പ് കരുണാസിനെ ആരും കണ്ടു കാണില്ല. സിനിമയില്‍ കോമഡിക്കാരനായി മാത്രം കണ്ടു പരിചയമുള്ളവര്‍ക്ക് താടിയും തലമുടിയും നീട്ടിവളര്‍ത്തി കൊമ്പന്മീശ പിരിച്ചു വെച്ചു പാന്റും ഇന്നര്‍ ഷര്‍ട്ടും ഓവര്കോട്ടുമണിഞ്ഞു നില്ക്കുന്ന കരുണാസിന്റെ മുഖംഒട്ടും പരിചയമുണ്ടാവില്ല. അത് തന്നെയാണ് ഈ ഫോട്ടോഷൂട്ടിന്റെ പ്രത്യേകതയും. ഒപ്പം ഗായികയായ ഭാര്യയുടെ സാന്നിധ്യവും. രണ്ടു പ്രൊഫഷണല്‍ ആര്‍ട്ടിസ്റ്റുകള്‍ വിനയത്തോടെ സത്യയുടെ ക്യാമറയ്ക്ക് മുന്നില്‍ നില്ക്കുന്നു. സിനിമയില്‍ 10 വര്‍ഷ മായികോസ്റ്റ്യൂം ഡിസൈനറായി വര്‍ക്ക് ചെയ്യുന്ന സത്യ സെലിബ്രിറ്റി ഫോട്ടോഷൂട്ട് സീരിയസ് ചെയ്തുകൊണ്ടിരിക്കുകയാണ്.
അതിലൊന്നാണ് കരുണാസും ഭാര്യ ഗ്രേസും ചേര്‍ന്നുള്ള ഫോട്ടോഷൂട്ട്. വിജയ്, വിശാല്‍, ധനുഷ്, ചിമ്പു, ജയംരവി, ജീവ, ശശികുമാര്‍, ലോറന്‍സ് തുടങ്ങി തമിഴിലെ ഒട്ടുമിക്ക യുവതാരങ്ങളോടൊപ്പം പ്രവര്‍ത്തിച്ചിട്ടുള്ള സത്യ നല്ലൊരു നടനും കൂടിയാണ്. ചെന്നൈയില്‍ വത്സരവാക്കത്തുള്ള സത്യയുടെ സ്വന്തം സ്റ്റുഡിയോയില്‍ വച്ചാണ് കരുണാസ് ഗ്രേസ് ദമ്പതികളുടെ ഫോട്ടോ ഷൂട്ട് ചെയ്തതെന്ന് സത്യ സിനിമ ന്യൂസ് ഏജന്‍സിയോട് പറഞ്ഞു.
The Happening Reality,lovable & Graceful Couple #GraceKarunaas & #Karunaas in New Makeover.
Concept,Styling & Art @njsatz
@sathyanjfashionhouse
@studio_21
Photography @avantikaa__m
Studio @njstudios_7159
@onlynikil #Nikilmurukan