CNA
പയ്യന്നൂര്‍:
ആസിഫ് അലി, സണ്ണി വെയ്ന്‍, ഷൈന്‍ ടോം ചാക്കോ, ദീപക് പറമ്പോള്‍, മാളവിക, ശ്രീനാഥ്, ശ്രീരഞ്ജിനി നായര്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മൃദുല്‍ നായര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'കാസര്‍ഗോള്‍ഡ്' എന്ന ചിത്രത്തിന്റെ ചിത്രീകരണം പയ്യന്നൂരില്‍ ആരംഭിച്ചു.
മധുസൂദനന് എം എല്‍ എ സ്വിച്ചോണ്‍ കര്‍മ്മം നിര്‍വ്വഹിച്ചപ്പോള്‍ സംവിധായകന് രതീഷ് ബാലകൃഷ്ണ പൊതുവള്‍ ക്ലാപ്പടിച്ചു.
എം വിജിന് എം എല്‍ എ, ടി പി രാജേഷ് മുന്‍ എം എല്‍ എ, സംവിധായകന് പ്രിയനന്ദനന് എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.
മുഖരി എന്റര്‍ടൈയ്മെന്റിന്റെ സഹകരണത്തോടെ സരിഗമ അവതരിപ്പിക്കുന്ന 'കാസര്‍ഗോഡ്' സൂരജ് കുമാര്‍,റിന്നി ദിവാകര്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്നു.
ജെബില്‍ ജേക്കബ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു.
വിനായക് ശശികുമാര്‍, വൈശാഖ് സുഗുണന് എന്നിവരുടെ വരികള്‍ക്ക് ഡോണ്‍ വിന്‍സെന്റ്, നിരഞ്ജ് സുരേഷ് എന്നിവര്‍ സംഗീതം പകരുന്നു.
എഡിറ്റര്‍- മനോജ് കണ്ണോത്ത്, കല- സജി ജോസഫ്, മേക്കപ്പ്- ജിതേഷ് പൊയ്യ, വസ്ത്രാലങ്കാരം- മഷര്‍ ഹംസ,സ്റ്റില്‍സ്- റിഷാദ് മുഹമ്മദ്, പരസ്യകല- എസ് കെ ഡി ഡിസൈന്‍ ഫാക്ടറി, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- സുനില്‍ കാര്യാട്ടുക്കര, പ്രൊഡക്ഷന്‍ കണ്ട്രോളര്- വിനോഷ് കൈമള്‍, പ്രണവ് മോഹന്‍, പി ആര് ഒ- എ എസ് ദിനേശ്, ശബരി.
Online PR - CinemaNewsAgency.Com