CNA
കൊച്ചി:
കുറുപ്പിന്റെ വന്‍ വിജയത്തിന് ശേഷം ദുല്‍ഖര്‍ സല്മാന് നായകനായ തമിഴ് ചിത്രം 'കാതല്‍ ഇതു കാതല്‍' കേരളത്തില്‍ റിലീസാവുന്നു.
മ്യൂസിക് സിറ്റി സ്റ്റുഡിയോസ് അവതരിപ്പിക്കുന്ന ചിത്രത്തില്‍ അനൂപ് മേനോന്, മാളവിക, അര്‍ച്ചനാകവി തുടങ്ങിയവരും അഭിനയിക്കുന്നു.
സംവിധാനം അഴകപ്പന്‍. തിരക്കഥ ഗിരീഷ് കുമാര്‍.
രണ്ട് വ്യത്യസ്ത മതങ്ങളില്‍ വിശ്വസിക്കുന്ന കാര്‍ത്തിയും റിയയും പ്രണയത്തിലാകുന്നതും പിന്നീടുണ്ടാകുന്ന സംഭവബഹുലവുമായ കഥയാണ് 'കാതല്‍ ഇതു കാതല്‍'.
എം. ജയചന്ദ്രന്, എസ്. അനില്‍കുമാര്‍ എന്നിവരാണ് സംഗീത വിഭാഗം. പരസ്യകല- സത്യന്‍സ്.
ജനുവരി ആദ്യവാരം ചിത്രം ജാനകി സിനി മാക്സും അലന് മെഗാ മീഡിയയും ചേര്‍ന്നു കേരളത്തില്‍ റിലീസ് ചെയ്യുന്നു.
- എബ്രഹാം ലിങ്കണ്
Online PR - CinemaNewsAgency.Com