സി എന്‍ എ-
കൊച്ചി:
അശോകന്, സിദ്ധാര്‍ത്ഥ് ശിവ, സിനി എബ്രാഹം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഫാദര്‍ റോയി കാരയ്ക്കാട്ട് സംവിധാനം ചെയ്യുന്ന 'കാറ്റിനരികെ' എന്ന ചിത്രത്തിന്റെ ട്രൈയ്ലര് പ്രശസ്ത യുവ നടന് നിവിന്‍ പോളി തന്റെ ഫേയ്സ് ബുക്ക് പേജിലൂടെ റിലീസ് ചെയ്തു.
ചാലി പാലാ, ജോബി എ എസ്, രജീഷ് പുറ്റാട്, ജിത്തു ജോണി, ആശാദേവീ റ്റി എസ്സ്, അരുണ്‍ സി എം, സ്റ്റെബിന് അഗസ്റ്റിന്, മാസ്റ്റര്‍ പവന് റോയി, ബേബി അനു മനു തുടുങ്ങിയവര്ക്കൊപ്പം ഫാദര്‍ ജോസഫ് പുത്തന്‍ പുരയ്ക്കല്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
കപ്പുച്ചിന്‍ ക്രിയേഷന്‍സിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ഷിനൂമ്പ് ടി ചാക്കോ നിര്‍വ്വഹിക്കുന്നു. സ്മിറിന് സെബാസ്റ്റ്യന്‍, ഫാദര്‍ റോയി കാരയ്ക്കാട്ട് കപ്പൂച്ചിന്‍ എന്നിവര്‍ ചേര്‍ന്ന് തിരക്കഥ സംഭാഷണമെഴുതുന്നു.
വിശാല്‍ ജോണ്സണ് എഴുതിയ വരികള്‍ക്ക് നോബിള്‍ പീറ്റര്‍ സംഗീതം പകരുന്നു. ഫാദര്‍ റോയി കാരയ്ക്കാട്ട് കപ്പൂച്ചിന്‍, ഡോക്ടര്‍ ആന്റണി എല്‍ കപ്പൂച്ചിന്‍ എന്നിവരുടെതാണ് കഥ.
എല്ലാവരാലും ഉപേക്ഷിക്കപ്പെട്ട് അന്യനാട്ടില്‍ പുതിയൊരു ജീവിതം തേടിയാണ് ജോണിയും ഭാര്യ ആനിയും അവരുടെ രണ്ടു കുട്ടികളും ഈ മലയോര ഗ്രാമത്തിലെത്തിയത്. വളരെ സന്തോഷപൂര്‍വ്വം മലമുകളില്‍ ഒറ്റപ്പെട്ട് ജീവിച്ചിരുന്ന ജോണി പതിവു പോലെ കാട്ടിനുള്ളില്‍ ഉണക്കമരം ശേഖരിക്കാന്‍ പോകുന്നു.
പക്ഷേ ആ ദിവസം ജോണി മടങ്ങി വന്നില്ല. മലമുകളിലെ കുഞ്ഞു വീട്ടില്‍ ജോണി വരുന്നതും കാത്തിരുന്ന ഭാര്യ ആനിയും കുട്ടികളും താമസിയാതെ ജോണി തേടിയിറങ്ങുന്നു. തുടര്‍ന്ന്
അവര്‍ നേരിടുന്ന സംഘര്‍ഭരിതമായ മുഹൂര്‍ത്തമാണ് 'കാറ്റിനക്കരെ' എന്ന ചിത്രത്തില്‍ ദൃശ്യവല്‍ക്കരിക്കുന്നത്.
കല- സൂരജ് ആര് കെ, മേക്കപ്പ- സിനൂബ് രാജ്, സ്റ്റില്‍സ്- ബാലമുരളി കൃഷ്ണ, എഡിറ്റര്‍- വിശാഖ് രാജേന്ദ്രന്, പരസ്യക്കല- ജിസ്സന്‍ പോള്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- സ്മിറിന് സെബാസ്റ്റ്യന്‍, അസോസിയേറ്റ് ഡയറക്ടര്‍- സ്റ്റെബിന് അഗസ്റ്റിന്.
ഏപ്രില്‍ നാലിന് പ്രൈം റീല്‍സ് 'കാറ്റിനരികെ' റിലീസ് ചെയ്യുന്നു.
വാര്‍ത്ത പ്രചരണം- എ എസ് ദിനേശ്.