അഞ്ജു അഷറഫ്-
പാലക്കാട്:
വരനെ ആവശ്യമുണ്ട് എന്ന സിനിമയുടെ വന്‍ വിജയത്തിന് ശേഷം സുരേഷ്ഗോപി അഭിനയിക്കുന്ന 'കാവലിന്റെ ചിത്രീകരണം പാലക്കാട് ആരംഭിച്ചു. നിധിന് രഞ്ജിപണിക്കര്‍ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന സിനിമയാണ് 'കാവല്‍'. മുന്‍കാലങ്ങളില്‍ പ്രേക്ഷകര്‍ കണ്ടു വിധിയെഴുതിയ സുരേഷ് ഗോപി സിനിമകളില്‍ നിന്ന് വ്യക്തമായ അകലം പാലിക്കുന്ന സിനിമയായിരുന്നു അനൂപ് സത്യന് ഒരുക്കിയ വരനെ ആവശ്യമുണ്ട്. പുതിയകാല സിനിമയില്കഥയും കഥാപാത്രവും സുരേഷ് ഗോപി എന്ന നടനെ മാറ്റിയെഴുതുകയാണ്. വരനെ ആവശ്യമുണ്ട് എന്ന സിനിമയില്‍ കണ്ട സുരേഷ് ഗോപി യില്‍ നിന്ന് വേറിട്ടു നില്ക്കുന്ന പുതിയൊരു മുഖം ആയിരിക്കും നിതിന്‍ രഞ്ജി പണിക്കരുടെ 'കാവല്‍' എന്ന സിനിമയില്‍ കാണാന്‍ സാധിക്കുക. Goodwill Entertainment ന്റെ ബാനറില്‍ പ്രശസ്ത നിര്‍മാതാവ് ജോബി ജോര്‍ജ്ജ് നിര്‍മ്മിക്കുന്ന ബിഗ് ബഡ്ജറ്റ് ചിത്ര മാണ് കാവല്‍. ഹൈറേഞ്ച് പശ്ചാത്തലത്തില്‍ രണ്ടു കാലഘട്ടങ്ങളുടെ കഥപറയുന്ന ആക്ഷന്‍ ഫാമിലി ചിത്രമാണിതെന്ന് സംവിധായകന് നിഥിന് രഞ്ജി പണിക്കര്‍ പറഞ്ഞു. സുരേഷ് കൃഷ്ണ, രഞ്ജിപണിക്കര്‍, സാദിഖ്, ശങ്കര്‍ രാമകൃഷ്ണന്, ശ്രീജിത്ത് രവി, സന്തോഷ് കീഴാറ്റൂര്‍, രാജേഷ് ശര്‍മ്മ, കണ്ണന് രാജന് പി ദേവ്, ചാലി പാലാ, ഇ വാന്‍ അനില്‍, റെയ്ച്ചല്‍ ഡേവിഡ്, മുത്തുമണി, അഞ്ജലി നായര്‍, പൗളി വത്സന്, അംബിക മോഹന്‍, എന്നിവരാണ് മറ്റ് അഭിനേതാക്കള്‍ ചായഗ്രഹണം- നിഖില്‍ എസ് പ്രവീണ്‍, സംഗീതം- രഞ്ജിന് രാജ്, മോഹന്‍ സുരഭി, പ്രൊഡക്ഷന്‍ കണ്ട്രോളര്- സഞ്ജയ് പടിയൂര്‍.