എ എസ് ദിനേശ്-
കൊച്ചി:
'ഖോ ഖോ' എന്ന ചിത്രത്തിനുശേഷം രാഹുല്‍ റിജി നായര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'കീടം' എന്ന സിനിമയുടെ ഒഫിഷ്യല്‍ ടീസ്സര്‍, പ്രശസ്ത ചലച്ചിത്ര താരം ടൊവിനോ തോമസ്സ് തന്റെ ഫേയ്സ് ബുക്ക് പേജിലൂടെ റിലീസ് ചെയ്തു.
രജീഷ വിജയന്, ശ്രീനിവാസന് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കൂടാതെ വിജയ് ബാബു, രഞ്ജിത് ശേഖര്‍ നായര്‍, മണികണ്ഠന് പട്ടാമ്പി, ആനന്ദ് മന്മധന്, മഹേഷ് എം നായര്‍ എന്നിവരാണ് മറ്റ് താരങ്ങള്‍.
ഫസ്റ്റ് പ്രിന്റ് സ്റ്റുഡിയോസിന്റെ ബാനറില്‍ സുജിത് വാരിയര്‍, ലിജോ ജോസഫ്, രഞ്ചന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
രാകേഷ് ധരന്‍ ആണ് ചിത്രത്തിന്റെ ഛായഗ്രഹണം. എഡിറ്റര്‍- ക്രിസ്റ്റി സെബാസ്റ്റ്യന്‍.
വിനീത് വേണു, ജോമ് ജോയ്, ഷിന്റോ കെ എസ് എന്നിവര്‍ കോ പ്രൊഡ്യൂസ് ചെയ്യുന്ന സിനിമയുടെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ പ്രണവ് പി പിള്ളയാണ്.
സംഗീതം- സിദ്ധാര്‍ത്ഥ പ്രദീപ്, പോസ്റ്റ് പ്രൊഡക്ഷന്‍ സൂപ്പര്‍വൈസര്‍- അപ്പു എന്‍ ഭട്ടതിരി, പ്രൊഡക്ഷന്‍ ഡിസൈന്‍- പ്രതാപ് രവീന്ദ്രന്, സൗണ്ട് മിക്സ്- വിഷ്ണു പി സി, സൗണ്ട് ഡിസൈന്‍- സന്ദീപ് കുരിശേരി, വരികള്‍- വിനായക് ശശികുമാര്‍, കളറിസ്റ്റ്- ലിജു പ്രഭാകര്‍, പ്രൊഡക്ഷന്‍ കണ്ട്രോളര്- ജെ പി മണക്കാട്, കല സംവിധാനം- സതീഷ് നെല്ലായ, വസ്ത്രാലങ്കാരം- മെര്ലിന്, മേക്കപ്പ്- രതീഷ് പുല്പള്ളി, സ്റ്റണ്ട്സ്- ഡേയ്ഞ്ചര്‍ മണി, അസോസിയേറ്റ് ഡയറക്ടര്‍- ബെല്‍രാജ് കളരിക്കല്‍, ശ്രീകാന്ത് മോഹന്‍, ടൈറ്റില്‍- കാലിഗ്രഫി സുജിത് പണിക്കാം, ഡിസൈന്‍- മമ്മിജോ, പ്രോമോ സ്റ്റില്‍സ്- സെറീന് ബാബു, പി ആര് ഒ- എ എസ് ദിനേശ്.
Online PR - CinemaNewsAgency.Com