CNA
ബംഗളൂരു:
ബാംഗ്ലൂര്‍ കേരള സമാജത്തിന്റെ നേതൃത്വത്തില്‍ ഷോര്‍ട്ട് ഫിലിം മത്സരവും ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലും സംഘടിപ്പിച്ചു.
ഇന്ദിരനഗര്‍ കൈരളി നികേതന്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ പ്രശസ്ത സിനിമ താരം പ്രകാശ് ബാരെ ഉദ്ഘാടനം ചെയ്തു.
ദേശീയ പുരസ്കാരജേതാവും സംവിധായകനുമായ ഉണ്ണി വിജയന് മുഖ്യാതിഥി ആയി.
കേരള സമാജം വൈസ് പ്രസിഡന്റ് പി കെ സുധിഷ് അധ്യക്ഷത വഹിച്ചു.
ജനറല്‍ സെക്രട്ടറി റെജികുമാര്‍, ജോയിന്റ് സെക്രട്ടറി ജയ്ജോ ജോസഫ്, ട്രെഷറര്‍ പി വി എന്‍ ബാലകൃഷ്ണന്, അസിസ്റ്റന്റ് സെക്രട്ടറി വിനേഷ്, കെ എന്‍ ഈ ട്രസ്റ്റ് പ്രസിഡന്റ് ജേക്കബ് വര്‍ഗീസ്, ഷാജു തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
മികച്ച നടന്മാര്: അനില്‍ ആന്റോ ('പില്ലോ ബട്ട് നതിങ് ലൈഫ്'), നിജില്‍ദാസ് പുറനാട്ടുകര ('ബി യുവര്‍ സെല്‍ഫ്') എന്നീവരെ തിരഞ്ഞടുത്തു.
മികച്ച സിനിമ: 'രാജേഷും പരലോകവും' (സംവിധാനം : അക്ഷയ് ഭാസ്ക്കര്‍)
മികച്ച സംവിധായകന്: രാഗേഷ് നാരായണന് ('പ്രണയവും മീന്‍കറിയും')
സ്പെഷ്യല്‍ ജൂറി മെന്‍ഷന്‍: 'ഈദ', (കെ ആര് നാരായണന് നാഷണല്‍ വിഷ്വല്‍ സയന്‍സ് ആന്‍ഡ് ആര്‍ട്സ്)
ഡയറക്ടര്‍: ഗോകുല്‍ ആര് നാഥ് (അസാധാരണ നിര്‍മ്മാണം)
സ്പെഷ്യല്‍ ജൂറി മെന്‍ഷന്‍: റിസോനന്‍സ് (മോനിഷ ആര്‍ട്സ്, സംവിധാനം ശ്രീദേവി ഉണ്ണി ആനുകാലിക സാമൂഹിക ഉള്ളടക്കം)
'പ്രണയവും മീന്‍ കറിയും', 'പില്ലോ ബട്ട് നതിങ് ലൈഫ്', 'ഇദാ', 'രാജേഷും പരലോകവും', 'ദൈവം നടക്കും വഴികള്‍', 'ബി യുവര്‍ സെല്‍ഫ്', 'ദന്തക്ഷയം'ഷ 'റിസോണന്‍സ്', 'അകലെ', 'നഖം' എന്നീ 10 ഷോര്‍ട് ഫിലിമുകളാണ് അവസാന റൗണ്ടില്‍ വന്നവ.
Online PR - CinemaNewsAgency.Com