CNA
തിരു:
മലയാള ചലച്ചിത്രങ്ങള്‍ക്കുള്ള 2021ലെ കേരള സംസ്ഥാനചലച്ചിത്ര അവാര്‍ഡ് നിര്‍ണ്ണയത്തിന് ചലച്ചിത്ര അക്കാദമി അപേക്ഷകള്‍ ക്ഷണിച്ചു.
2021 ജനുവരി 1 മുതല്‍ ഡിസംബര്‍ 31 വരെ സെന്‍സര്‍ ചെയ്ത കഥാചിത്രങ്ങള്‍, കുട്ടികള്‍ക്കുള്ള ചിത്രങ്ങള്‍, 2021ല്‍ പ്രസാധനം ചെയ്ത ചലച്ചിത്രസംബന്ധിയായ പുസ്തകങ്ങള്‍, ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിച്ച ചലച്ചിത്ര സംബന്ധിയായ ലേഖനങ്ങള്‍ എന്നിവയാണ് അവാര്‍ഡിന് പരിഗണിക്കുക.
കഥാചിത്രങ്ങള്‍ ഓപ്പണ്‍ ഡി.സി.പി (അണ് എന്‍ക്രിപ്റ്റഡ്) / ബ്ലൂ റേ ആയി സമര്‍പ്പിക്കേണ്ടതാണ്.
അക്കാദമി വെബ്സൈറ്റായ www.keralafilm.com ല്‍ നിന്നും അപേക്ഷാഫോറവും നിയമാവലിയും നിബന്ധനകളും ഡൗണ്‍ലോഡ് ചെയ്യാം.
തപാലില്‍ ലഭിക്കുവാന്‍ 25 രൂപ സ്റ്റാമ്പ് പതിച്ച് മേല്‍വിലാസം എഴുതിയ കവര്‍ സഹിതം
സെക്രട്ടറി,
കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി,
സത്യന് സ്മാരകം,
കിന്‍ഫ്ര ഫിലിം ആന്റ് വീഡിയോ പാര്‍ക്ക്,
സൈനിക സ്കൂള്‍ പി ഒ,
കഴക്കൂട്ടം, തിരുവനന്തപുരം - 695 585 എന്ന വിലാസത്തില്‍ അയയ്ക്കണം.
Phone (Land Line) : 0471-2754422,0471-2756622
City Office : 0471-2304030
E-Mail : office@keralafilm.com
തിരുവനന്തപുരം നഗരത്തില്‍ ജനറല്‍ ഹോസ്പിറ്റല്‍ ജംഗ്ഷനിലെ ട്രിഡ കോംപ്ലക്സില്‍ പ്രവര്‍ത്തിക്കുന്ന അക്കാദമിയുടെ സിറ്റി ഓഫിസില്‍ നിന്ന് അപേക്ഷാഫോറം നേരിട്ടും വാങ്ങാവുന്നതാണ്.
അപേക്ഷകള്‍ 2022 ഫെബ്രുവരി 10 വൈകുന്നേരം 5 മണിയ്ക്കു മുന്‍പായി അക്കാദമി ഓഫീസില്‍ ലഭിക്കണം.